മക്കള്‍ മദ്യപിച്ചാല്‍ രക്ഷിതാക്കള്‍ക്ക് തടവ്
ലണ്ടന്‍: മക്കളുടെ മദ്യപാനത്തിന് തടയിടാന്‍കഴിയാത്ത ബ്രീട്ടീഷ് രക്ഷിതാക്കളെ കുരുക്കാന്‍ നിയമം. മക്കളുടെ മദ്യപാനം നിയന്ത്രിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് പിഴയൊടുക്കേണ്ടിയും ജയില്‍ശിക്ഷ അനുഭവിക്കേണ്ടിയുംവരെ വന്നേയ്‌ക്കാം.
കൗമാരപ്രായക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന മദ്യപാനശീലം നിയന്ത്രിക്കാനായി ബ്രീട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നിയമത്തിലാണ് മാതാപിതാക്കളെ ജയിലടക്കാന്‍ വകുപ്പുള്ളത്.
കുട്ടികളെ നന്നായി വളര്‍ത്തുന്നതില്‍ തങ്ങള്‍ക്കുള്ള പങ്ക് മാതാപിതാക്കളെ ഓര്‍മ്മിപ്പിക്കാനും പരസ്യമായി മദ്യപിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൗമാരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുമാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി ജാക്വി സ്‌മിത്ത് പറഞ്ഞു.
പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ പൊതു സ്ഥലത്ത് മദ്യപിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യു കാഴ്‌ച സാധാരണമാവുകയാണ്. ഇത്തരം കുട്ടികളെ ശിക്ഷിച്ച് നേര്‍വഴിക്കുനടത്താത്ത മാതാപിതാക്കള്‍ക്ക് തങ്ങളുടെ കടമയെക്കുറിച്ച് ബോധ്യം വരുത്താനാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നത്. മാതാപിതാക്കള്‍ക്കുമാത്രമേ ഇക്കാര്യത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയൂ- സ്‌മിത്ത് പയുന്നു.
നിയമപ്രകാരം 18വയസ്സിന് താഴെയുള്ളവര്‍ മദ്യം സൂക്ഷിക്കുന്നതും പൊതുസ്ഥലത്ത് മദ്യപിക്കുന്നതും കുറ്റകരമായിരിക്കും.












Click it and Unblock the Notifications