കരുണാനിധിയുടെ ജന്മദിനം: തമിഴ്‌നാട്ടില്‍ ഭക്ഷണത്തിന് വിലകുറയുന്നു
ചെന്നൈ: മുഖ്യമന്ത്രി എം കരുണാനിധിയുടെ 85ാം പിറന്നാളിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഹോട്ടലുകളില്‍ ചൊവ്വാഴ്‌ചമുതല്‍ ഭക്ഷണസാധനങ്ങള്‍ക്ക് വിലകുറയുന്നു.
ഇഡ്ഡലി, ദോശ, വട, പൊങ്കല്‍, ചായ എന്നിവയ്‌ക്ക് പത്തുമുതല്‍ പതിനഞ്ചുശതമാനം വരെ വിലകുറയും. ഇതിന് പുറമെ ഊണിനും വിലകുറയും. സംസ്ഥാന ഭക്ഷ്യമന്ത്രി ഇ.വി വേലു, കരുണാനിധി എന്നിവര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനും നടത്തിയ ചര്‍ച്ചയിലാണ് വിലകുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.
കുറഞ്ഞ നിരക്ക് ഹോട്ടലുകളില്‍പ്രദര്‍ശിപ്പിക്കും. വില കുറയ്‌ക്കുന്നുണ്ടെങ്കിലും ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം കുറയ്‌ക്കുകയില്ലന്ന് ഹോട്ടലുടമകള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
കരുണാനിധിയുടെ പിറന്നാള്‍ ദിനം മുതല്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിലകുറക്കാമെന്ന് ഹോട്ടലുടമകള്‍ നേരത്തേ സമ്മതിച്ചിരുന്നുവെങ്കിലും ഞായറാഴ്‌ച നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.
കരുണാനിധിയെ സംബന്ധിച്ച് ഈ തീരുമാനം വളരെ വിലയേറിയതാണ്. ഇനി നടക്കുന്ന തിരഞ്ഞെടുപ്പിലെ വോട്ടുകളെ നിര്‍ണ്ണയിക്കാന്‍ ഒരു പക്ഷേ ഈ തീരുമാനത്തിന് കഴിഞ്ഞേയ്‌ക്കും.
സാധനങ്ങളുടെയും എല്‍പിജിയുടെ വിലക്കയറ്റം മൂലം ഭക്ഷണസാധനങ്ങളുടെ കുതിച്ചുയര്‍ന്ന വില പിടിച്ചു നിര്‍ത്താന്‍ കുറേ നാളുകളായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചുവരുകയായിരുന്നു.












Click it and Unblock the Notifications