പ്രണയം: യുവതിയെ നടുറോഡില്‍ ചുംബിച്ചു
ചെന്നൈ: പ്രണയം തോന്നിയ കോളെജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഡ്രൈവര്‍ നടുറോഡില്‍ തടഞ്ഞുവച്ച് ചുംബിച്ചു. തമിഴ്‌നാട്ടിലെ മടിപാക്കത്താണ് ജനങ്ങള്‍ നോക്കിനില്‍ക്കെ ഓട്ടോഡ്രൈവറായ മുരുകന്‍(28) നാംഗനല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ചുബിച്ചത്.
സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ മുരുകനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇരുചക്രവാഹനത്തില്‍ വരുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കുമുന്നില്‍ മുരുകന്‍ തന്റെ ഓട്ടോറിക്ഷ കൊണ്ടുപോയി നിര്‍ത്തി തടസ്സം സൃഷ്ടിച്ചാണ് ചുംബന രംഗം ഒരുക്കിയത്.
ഞായറാഴ്‌ച പെണ്‍കുട്ടി തന്റെയൊരു കൂട്ടുകാരിയെക്കാണാന്‍ വേണ്ടി പോകുന്നതിനെടെയാണ് സംഭവം നടന്നത്. കിലോമീറ്ററുകളോളം സഞ്ചരിച്ചശേഷമാണ് പെണ്‍കുട്ടിയുടെ വാഹനത്തിന് മുന്നില്‍ കയറി മുരുകന്‍ ഓട്ടോ നിര്‍ത്തിയത്.
തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതിന് മുമ്പേ മുരുകന്‍ പെണ്‍കുട്ടിയെ പിടിച്ച് ചുംബിക്കാന്‍ തുടങ്ങി. ഞെട്ടിപ്പോയ പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചു. അപ്പോള്‍ രംഗം കണ്ടുനിന്ന നാട്ടുകാര്‍ പെണ്‍കുട്ടിയുടെ രക്ഷയ്‌ക്കെത്തി.
ഇവര്‍ മുരുകനെ പിടിച്ചുമാറ്റി. ഓട്ടോറിക്ഷ വഴിയിലിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. ഈ പെണ്‍കുട്ടിയും കൂട്ടുകാരികളും കൂടി ഒരിക്കല്‍ മുരുകന്റെ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്നുവത്രേ. അന്നുമുതലാണ് പെണ്‍കുട്ടിയോട് മുരുകന് പ്രണയം തോന്നിത്തുടങ്ങിയത്. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടര്ന്ന് മടിപാക്കം പൊലീസ് മുരുകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു.












Click it and Unblock the Notifications