അമേരിക്കക്കാരിയെ പീഡിപ്പിച്ച കേസ്: മലയാളികള്‍ കീഴടങ്ങി
ചെന്നൈ: അമേരിക്കന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മലയാളികളായ ജോസ് മാത്യു(41), സുഹൃത്ത് ഷാജു ജോണ്‍(36) എന്നിവര്‍ പൊലീസില്‍ കീഴടങ്ങി.
നഗരമധ്യത്തിലെ നക്ഷത്രഹോട്ടലില്‍ നിന്ന് മദ്യപിച്ച് അവശയായ യുവതിയെ കാറില്‍കയറ്റി വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. യുവതിയുടെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയതായും പരാതിയില്‍ പറഞ്ഞിരുന്നു.
മെയ് 24ന് ജോസ് മാത്യുവും ഷാജു ജോണും മദ്യപിക്കാനായി കയറിയ ഹോട്ടലിലാണ് യുവതിയും ഭര്‍ത്താവും എത്തിയത്. ഭര്‍ത്താവ് പാതിരാത്രിയോടെ വീട്ടിലേയ്‌ക്ക് മടങ്ങിയതിനെത്തുടര്‍ന്ന് യുവത് ജോസ് മാത്യുവിനൊപ്പം മദ്യപിക്കാന്‍ തുടങ്ങി. മദ്യപിച്ച് ലക്കുകെട്ട യുവതിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് ജോസും ഷാജുവും ഹോട്ടലിലെ കാര്‍ വാടകയ്‌ക്കെടുത്തു.
നഗരത്തില്‍ പലയിടത്തും കറങ്ങിയശേഷം കാര്‍ പിറ്റേന്ന് പുലര്‍ച്ചെ ജോസ് മാത്യുവിന്റെ വീടിന് മുന്നില്‍ എത്തിയപ്പോഴാണ് യുവതി ഉണര്‍ന്നത്. തുടര്‍ന്ന് തനിയെ വീട്ടിലേയ്‌ക്ക് പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞ യുവതി ഓട്ടോറിക്ഷയില്‍ കയറി പോവുകയായിരുന്നു- സംഭവത്തെക്കുറിച്ച് തേനാംപെട്ട പൊലീസ് പറയുന്നതിങ്ങനെയാണ്.
യുവതിയുടെ കയ്യിലുണ്ടായിരുന്ന ഡിജിറ്റല്‍ ക്യാമറയും മൊബൈല്‍ ഫോണും കളഞ്ഞുപോകാതിരിക്കാന്‍ താന്‍ വാങ്ങിവയ്‌ക്കുകയായിരുന്നുവെന്നാണ് ജോസ് മാത്യു പൊലീസിനോട് പറഞ്ഞത്. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇരുവരും പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് ജോസ് മാത്യു.
യുവതിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നെങ്കിലും പീഡിപ്പിച്ചതിന്റെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ദേഹത്ത് പരുക്കുകള്‍ കാണുകയും വസ്‌ത്രങ്ങള്‍ കീറിപ്പറിഞ്ഞിരിക്കുകയും ചെയ്‌തിതനെത്തുടര്‍ന്ന് പീഡനം നടന്നുവെന്ന് സംശയിച്ചാണ് യുവതി പരാതി നല്‍കിയത്. നന്നായി മദ്യപിച്ചിരുന്നതിനാല്‍ എന്താണ് നടന്നതെന്ന് തനിക്ക് ശരിക്കും ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications