Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത്-യുപിഎ ഏകോപന സമിതിയില്‍ നിന്നും ആര്‍എസ്‌പി പിന്‍മാറി

ദില്ലി: യുപിഎ-ഇടത്‌ ഏകോപന സമിതിയില്‍ നിന്ന്‌ പിന്‍മാറാന്‍ ആര്‍എസ്‌പി തീരുമാനിച്ചു.

യുപിഎ സര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ്‌ പിന്‍മാറ്റമെന്ന്‌ പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജ ചന്ദ്രചൂഡന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യുപിഎ സര്‍ക്കാരിന്‌ നല്‌കി വരുന്ന പിന്തുണ പിന്‍വലിയ്‌ക്കുന്നതിനെക്കുറിച്ചുള്ള കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന്‌ മറ്റ്‌ ഇടത്‌ കക്ഷികളോട്‌ ആര്‍എസ്‌പി ആവശ്യപ്പെട്ടിട്ടുണ്ട്‌.

നക്‌സലൈറ്റുകള്‍ ഉള്‍പ്പടെയുള്ള മറ്റ്‌ ഇടതുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി ബദല്‍ ഇടതു മുന്നണിയ്‌ക്ക്‌ ശ്രമിയ്‌ക്കാനും ആര്‍എസ്‌പി തീരുമാനിച്ചു. പാര്‍ട്ടി ആസ്ഥാനത്ത്‌ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ്‌ ഏകോപന സമിതിയില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനം ആര്‍ എസ്‌പി കൈക്കൊണ്ടത്‌.

ഇതോടെ ഏകോപന സമിതിയില്‍ നിന്നും പിന്‍മാറുന്ന ആദ്യത്തെ പാര്‍ട്ടിയായി ആര്‍എസ്‌പി മാറി. വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിയ്‌ക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ്‌ ഏകോപന സമിതിയില്‍ നിന്നും പിന്‍മാറാനുള്ള പ്രധാന കാരണമെന്ന്‌ ചന്ദ്രചൂഡന്‍ പറഞ്ഞു.

അതെ സമയം ഇന്ത്യ-അമേരിക്ക ആണവക്കരാര്‍ സംബന്ധിച്ച്‌ രൂപീകരിച്ചിട്ടുള്ള ഇടത്‌-യുപിഎ രാഷ്ട്രീയ കാര്യ സമിതിയില്‍ ആര്‍എസ്‌പി തുടരും. കരാര്‍ നടപ്പാക്കുന്നത്‌ തടയാനാണ്‌ സമിതിയില്‍ തുടരുന്നതെന്നും ചന്ദ്രചൂഡന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+