അറബിക്കടലില്‍ കൂറ്റന്‍ ശിവജി പ്രതിമ സ്ഥാപിയ്‌ക്കുന്നു
മുംബൈ: മുംബൈയില്‍ മറൈന്‍ ഡ്രൈവിന് അഭിമുഖമായി അറബിക്കടലില്‍ ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ സ്ഥാപിയ്‌ക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.
300 അടിയോളം പൊക്കമുള്ള പ്രതിമയായിരിക്കും മേലില്‍ മുംബൈ നഗരത്തിന്റെ മുഖമുദ്ര. പ്രതിമ സ്ഥാപിയ്‌ക്കുന്നതിനായി ആഗോള ടെണ്ടര്‍ ക്ഷണിയ്‌ക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് അറിയിച്ചു.
മലബാര്‍ ഹില്ലിനും നരിമാന്‍ പോയിന്റിനും മധ്യേ അറബിക്കടലില്‍ ഒരു കിലോമീറ്റര്‍ ഉള്ളിലായി ന്യൂയോര്‍ക്കിലെ സ്‌റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ മാതൃകയിലായിരിക്കും ശിവജിയുടെ പ്രതിമ സ്ഥാപിയ്‌ക്കുന്നത്
അശ്വാരൂഢനായ ശിവജിയുടെ പ്രതിമയാണ് കടലില്‍ സ്ഥാപിയ്ക്കപ്പെടുക. ശിവജി പ്രതിമ മുംബൈയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications