പണം കാണിച്ച് ആറു വയസ്സുകാരിയെ പീഡിപ്പിച്ചു
ജയ്‌പൂര്‍: ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വിശ്വകര്‍മ്മ പൊലീസ് സ്റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌തു.
ശെഖാവതി നഗറിലാണ് സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടിയെ ശാസ്‌ത്രി നഗറിലുള്ള കാന്‍വാടിയ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പീഡനത്തിനിരയായ പെണ്‍കുട്ടിയും കൂട്ടുകാരിയായ നീതു(7)വും കളിയ്‌ക്കുന്നതിനിടയില്‍ ഒരാള്‍ വന്ന് പത്തുരൂപ കാണിച്ച് കുട്ടികളോട് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തേയ്‌ക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ.
സംഭവത്തില്‍ എന്തോപ്രശ്‌നം തോന്നിയ നീതു സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടപ്പോള്‍ പണം കൊടുത്തായാള്‍ മറ്റേ കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഓടിപ്പോയ കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു.
തുടര്‍ന്ന് അമ്മ മറ്റേകുട്ടിയെ തേടി സംഭവസ്ഥലത്തെത്തി. അപ്പോള്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. കുട്ടിയുടെ ശരീരത്തില്‍ പരുക്കുകളുമുണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മാനസികാഘാതമേറ്റ പെണ്‍കുട്ടി അരമണിക്കൂര്‍ കഴിഞ്ഞാണ് സംസാരിക്കാന്‍ തുടങ്ങിയത്.
കുട്ടി കാര്യം പറഞ്ഞപ്പോള്‍ സംഭവസ്ഥലത്ത് പോയി അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് നീതുവിന്റെ മാതാവ് പറഞ്ഞു. ദിവസക്കൂലിയ്‌ക്ക് ജോലിചെയ്യുന്നവരാണ് പെണ്‍കുട്ടിയുടെ മാതാപിതാകള്‍. കാലത്ത് എട്ടുമണിയോടെ ഇവര്‍ ജോലിസ്ഥലത്തേയ്‌ക്ക് പോകും. പിന്നീട് വീട്ടില്‍ കുട്ടി തനിച്ചാണ്.
പരുക്കുകള്‍ ഗുരുതരമല്ലെങ്കിലും കുട്ടി മാസികാഘാതത്തില്‍ നിന്നും മുക്തയായിട്ടില്ല. മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കുറ്റകൃത്യം ചെയ്‌തയാളെക്കുറിച്ചുള്ള അടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതുവച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications