വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞു
കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം താത്‌കാലികമായി നിര്‍ത്തി വെയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവാണ് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.
രണ്ടാഴ്‌ചത്തേക്ക് നിര്‍മ്മാണം തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടിരിയ്‌ക്കുന്നത്.
തുറമുഖ നിര്‍മ്മാണത്തിനുള്ള കരാര്‍ ഹൈദരാബാദിലെ ലാന്‍കോ കൊണ്ടപ്പള്ളി പവര്‍ ലിമിറ്റഡ് എന്ന കമ്പനിയ്‌ക്ക് നല്‌കിയതിനെതിരെ മുംബൈയിലെ സൂം ഡവലപ്പേഴ്‌സ് എന്ന കമ്പനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
സൂം ഡവലപ്പേഴ്‌സ് ടെന്‍ഡറിനായി നല്‌കിയ രേഖകള്‍ സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നേരത്തെ വിഴിഞ്ഞം തുറമുഖ കരാര്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് സിരിജഗന്‍ കേസ് പരിഗണിയ്‌ക്കുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു.
സൂം ഡവലപ്പേഴ്‌സ് സമര്‍പ്പിച്ച ടെണ്ടര്‍ രേഖ കോടതിയ്‌ക്ക് പരിശോധിയ്‌ക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കരാറുകാരായ ലാന്‍കോ അപ്പീല്‍ നല്‌കിയതിനു പിന്നാലെയാണ് സിരിജഗന്‍ പിന്‍മാറിയത്.
തിങ്കളാഴ്ച റനന്യൂ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത












Click it and Unblock the Notifications