തിരുവനന്തപുരത്ത് 800 കോടിയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍
തിരുവനന്തപുരം: കേരള സര്‍ക്കാരും മുംബൈയിലെ ചാലറ്റ് ഹോട്ടല്‍ ഗ്രൂപ്പുമായി സഹകരിച്ച് തിരുവനന്തപുരത്ത് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിയ്‌ക്കുന്നു.
എണ്ണൂറ് കോടിയോളം ചെലവ് പ്രതീക്ഷിയ്‌ക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ശിലാസ്ഥാപനം ബുധനാഴ്‌ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിര്‍വഹിയ്‌ക്കും.
26 ശതമാനം സര്‍ക്കാര്‍ ഓഹരി പങ്കാളിത്തത്തോടെ നിര്‍മ്മിയ്‌ക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുക. 200 കോടി രൂപ ചെലവ് വരുന്ന ആദ്യ ഘട്ടം 2011 ജനുവരിയില്‍ പൂര്‍ത്തിയാകും.
600 കോടി മുടക്കി പഞ്ച നക്ഷത്ര ഹോട്ടലുള്‍പ്പടെ നിര്‍മ്മിയ്‌ക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നിയമന്ത്രി എം. വിജയ കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിന് സമീപത്തുള്ള ആക്കുളം കായല്‍ തീരത്തായിരിക്കും പുതിയ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിയ്‌ക്കുക. 1100 ഓളം പേര്‍ക്ക് ഒരേ സമയം ഇരിയ്‌ക്കാവുന്ന ബാന്‍ക്വറ്റ് ഹാള്‍, 30 പേര്‍ക്കിരിയ്‌ക്കാവുന്ന എട്ട് ചെറിയ ഹാളുകള്‍, 75 പേര്‍ക്കിരിയ്‌ക്കാവുന്ന മൂന്ന് ഹാളുകള്‍ കൂടാതെ വിഐപികള്‍ക്ക് മാത്രമായിട്ടുള്ള മറ്റൊരു ഹാളും ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാകും.
രണ്ടാം ഘട്ടത്തില്‍ 249 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, ജല വിനോദങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ 25 ലക്ഷ്വറി കോട്ടേജുകള്‍ എന്നിവ നിര്‍മ്മിയ്‌ക്കും.
കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണത്തിനായി 46 ഏക്കര്‍ ഭൂമി കൈമാറുമെന്ന് ടൂറിസം സെക്രട്ടറി വി. വേണു പറഞ്ഞു. ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിയ്‌ക്കുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍ 90 വര്‍ഷത്തിനു വര്‍ഷത്തിനു ശേഷം സര്‍ക്കാരിന്റെ ഉടമസ്ഥതിയില്‍ വന്നു ചേരും.
പുതിയ പദ്ധതി കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക പുതിയ ദിശാബോധം നല്‌കുമെന്ന് ചാലറ്റ് ഹോട്ടല്‍ സിഒഒ രാംനിധി വാസന്‍ പറഞ്ഞു.












Click it and Unblock the Notifications