സ്വാമി ബാബാനന്ദയുടെ ആശ്രമത്തില്‍ റെയ്‌ഡ്
തൃശൂര്‍: സ്വാമി ബാബാനന്ദയുടെ വരന്തരപ്പിള്ളിയ്‌ക്കടുത്തുള്ള വീട്ടിലും ആശ്രമത്തിലും തിങ്കളാഴ്ച രാവിലെ പൊലീസ് റെയ്‌ഡ് നടത്തി.
ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ റെയ്‌ഡില്‍ മരുന്നുകളും സ്റ്റെതസ്‌കോപ്പ്, സിറിഞ്ച്, ഏലസ്സ് എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ചികിത്സയ്‌ക്ക് വരുന്നവര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനായി വച്ചിരുന്ന ബുക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത് വ്യാജ ചികിത്സാ കേന്ദ്രമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ്ണ ഉത്തരവാദിത്തം രോഗിക്കുതന്നെയായിരിക്കുമെന്ന് എഴുതിവാങ്ങിച്ചശേഷമാണത്രേ ബാബ ചികിത്സ നടത്തുന്നത്.
റെയ്‌ഡിനെക്കുറിച്ച് നേരത്തേ വിവരം ലഭിച്ച ബാബ പൊലീസ് എത്തുമ്പോള്‍ ആശ്രമത്തിലുണ്ടായിരുന്നില്ല. പുതുക്കാട് സിഐ സി.ആര്‍ സേവ്യര്‍, വെള്ളികുളങ്ങര എസ് ഐ പ്രേംജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്. അംഗീകാരമില്ലാതെ ചികിത്സ നടത്തിയതിന് ബാബാന്ദയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications