സുധാകരന്‍ എതിര്‍ക്കുന്നത് വ്യാജ സത്വങ്ങളെ: അഴീക്കോട്
തൃശൂര്‍: അഴിമതിയെയും അനീതിയെയും മുഖം നോക്കാതെ എതിര്‍ക്കുന്നതാണ് തനിയ്‌ക്ക് മന്ത്രി സുധാകരനോടുള്ള ഇഷ്ടത്തിന് കാരണമെന്നും അഴിമതിയെ എതിര്‍ക്കുന്നതില്‍ അദ്ദേഹത്തെ രണ്ടാമനാക്കുന്ന ആരും സംസ്ഥാന മന്ത്രിസഭയില്‍ ഇല്ലെന്നും സുകുമാര്‍ അഴീക്കോട്.
കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കെപി നാരായണ പിഷാരടി സ്‌മാരക പുരസ്‌കാരെ മന്ത്രി ജി സുധാകരനില്‍ നിന്നും ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അഴീക്കോട്.
മന്ത്രിയെന്ന നിലയില്‍ സുധാകരന്‍എതിര്‍ക്കുന്നത് പൊതു സമൂഹത്തിലെ വ്യാജസത്വങ്ങളെയാണെന്നും താനിതു പറയുന്നത് ആരില്‍ നിന്നും ഒന്നും കിട്ടാന്‍ വേണ്ടിയല്ല. സുധാകരന്‍ വിനീതനാണ്. ഉദ്ദേശ്യശുദ്ധി മുന്‍നിര്‍ത്തി അദ്ദേഹത്തെ ആദരിക്കാന്‍ പഠിക്കണം- അഴീക്കോട് പറഞ്ഞു.
ഇന്നത്തെ സന്യാസിമാര്‍ ഭൗതിക നേട്ടങ്ങളെ സിദ്ധിയായി കാണുന്നവരാണ്. പണ്ട് സീതയെ അപഹരിക്കാന്‍ രാവണന്‍ എത്തിയത് സന്യാസിയുടെ വേഷം കെട്ടിയാണ്. സ്‌ത്രീകളെ ദ്രോഹിക്കാന്‍ സന്യാസി വേഷമാണ് നല്ലതെന്ന വാത്മീകി അന്നേ തിരിച്ചറിഞ്ഞു. നമുക്ക് ഇപ്പോഴാണത് മനസ്സിലായത്- അദ്ദേഹം പറഞ്ഞു.
അഴീക്കോട് സോക്രട്ടീസിന് തുല്യന്‍: സുധാകരന്‍
ബൗദ്ധികവും വികാരപരവുമായി കാര്യങ്ങള്‍ സമൂഹത്തോട് ലളിതമായി സംവേദിച്ച സോക്രട്ടീസിനെപ്പോലെയാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോടെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു.
അഗാധ പാണ്ഡിത്യവും മാനവികതയും ഉള്‍ക്കൊള്ളുന്ന സോക്രട്ടീസിന്റെ കുലത്തിലാണ് അഴീക്കോടിന്റെ സ്ഥാനം. ചരിത്രത്തിന്റെ പരിവര്‍ത്തം മനസ്സിലാക്കിയ അഴീക്കോടിനെ സോക്രട്ടീസിനെപ്പോലെ വിഷം കൊടുത്ത് കൊല്ലാന്‍ ആര്‍ക്കും കഴിയില്ല. സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ജ്വലിക്കുന്ന അമരജ്യോതിസാണ് അദ്ദേഹം- മന്ത്രി പറഞ്ഞു












Click it and Unblock the Notifications