ചൊവ്വയില്‍ 'കാല്‍പ്പാട്' കണ്ടെത്തി
കാലിഫോര്‍ണിയ: ജീവന്റെ കണിക തേടി ചൊവ്വയിലെത്തിയ നാസയുടെ ഫീനിക്‌സ് പേടകം അയച്ച ചിത്രത്തില്‍ മനുഷ്യന്റെ കാല്‍പ്പാടിന് സമാനമായ പാറക്കഷ്‌ണം.
ഫീനികസിന്റെ യന്ത്രക്കൈയില്‍ ഘടിപ്പിച്ചിരിയ്‌ക്കുന്ന ക്യമറയാണ് ഇത് പകര്‍ത്തി ഭൂമിയിലേക്കയച്ചത്. കാല്‍പ്പാടിന് 'യതി' എന്ന് നാസ അധികൃതര്‍ പേരു നല്‌കിയിട്ടുണ്ട്.
ഫിനിക്‌സ് ചൊവ്വയെ ഉപരിതലത്തില്‍ ആദ്യമായി സ്‌പര്‍ശിച്ചപ്പോഴുണ്ടായ അടയാളമായിരിക്കാമിതെന്നാണ് നാസ ശാസ്‌ത്രജ്ഞര്‍ കരുതുന്നു.
ചൊവ്വയിലെ പ്രതലത്തില്‍ നാല് ഇഞ്ചോളം ഫീനിക്‌സിന്റെ യന്ത്രക്കൈ കൊണ്ട് കുഴിച്ചപ്പോള്‍ കണ്ടെത്തിയ വെളുത്ത വസ്‌തു മഞ്ഞു പാളിയെന്നാണ് ഗവേഷകരുടെ അനുമാനം.
കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്തിയാലെ ഇതെന്തെന്ന് കൃത്യമായി പറയാനാകൂവെന്ന് ഇവര്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications