മയക്കു മരുന്ന്: മുഹമ്മദ് ആസിഫ് പിടിയില്‍
ദില്ലി: മയക്കു മരുന്ന് കൈവശം വെച്ചതിന് പാക് ബൗളര്‍ മുഹമ്മദ് ആസിഫ് ദുബായ് വിമാനത്താവളത്തില്‍ പിടിയിലായി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടി കളിച്ച ആസിഫ് മുംബൈയില്‍ നിന്ന് ദുബായ് വഴി പാകിസ്‌താനിലേക്ക് മടങ്ങുന്നതിനിടെയാണ് ദുബായില്‍ പിടിയിലായത്.
രണ്ടു വര്‍ഷം മുമ്പ് നിരോധിയ്‌ക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ആസിഫിന് ക്രിക്കറ്റില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു.
മുഹമ്മദ് ആസിഫ് മയക്കു മരുന്ന് കേസില്‍ പിടിയിലായതുമായി ബന്ധപ്പെട്ട് പാകിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചൊവ്വാഴ്‌ച ഔദ്യോഗിക വിശദീകരണം നല്‌കുമെന്നാണ് പ്രതീക്ഷിയ്‌ക്കപ്പെടുന്നത്.
കാലിനേറ്റ പരിക്ക് മൂലം ആസിഫിന് ഐപിഎല്ലില്‍ ദില്ലിയ്‌ക്കു വേണ്ടി അധികം മത്സരങ്ങളില്‍ കളിയ്‌ക്കാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications