ഇ-മെയില്‍ എസ്‌എംഎസിലൂടെ അയക്കാം
ബാംഗ്ലൂര്‍: ഇന്റര്‍നെറ്റോ ജിപിആര്‍എസോ ഇല്ലാത്ത മൊബൈല്‍ ഫോണില്‍ നിന്നും എസ്‌എംഎസ് വഴി ഇ-മെയില്‍ അയക്കാനുള്ള സാങ്കേതിക വിദ്യ നിലവില്‍ വന്നു.
സാധാരണ മൊബൈല്‍ ഫോണില്‍ നിന്നു തന്നെ ഇ-മെയില്‍ അയക്കാനുള്ള സാങ്കേതിക വിദ്യ ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന മൈ ദുനിയ നെറ്റ്‌വര്‍ക്‌സ് എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തത്.
ആദ്യ ഘട്ടത്തില്‍ എയര്‍ടെല്‍ കണക്ഷനുള്ള മൊബൈല്‍ ഫോണില്‍ നിന്നു മാത്രമേ ഇ-മെയില്‍ എസ്‌എംഎസിലൂടെ അയ്‌ക്കാന്‍ കഴിയൂ.
ഇ-മെയില്‍ ചെയ്യേണ്ട സന്ദേശം 53695 എന്ന നമ്പറില്‍ എസ്‌എംഎസ് ചെയ്‌താല്‍ ഇ-മെയില്‍ ലഭിയ്‌ക്കേണ്ടയാളുടെ മെയില്‍ ഐഡി ടൈപ്പ് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. മറ്റു മൊബൈല്‍ കണക്ഷനുള്ളവര്‍ 99801-53695 എന്ന നമ്പറിലേക്കാണ് എസ്‌എംഎസ് ചെയ്യേണ്ടത്.
എയര്‍ടെല്ലിന്റെ സേവനം ഉപയോഗിച്ചു തന്നെയാകും ഇവര്‍ക്കും ഇ-മെയില്‍ അയക്കാന്‍ കഴിയുക. എല്ലാ മൊബൈല്‍ കണക്ഷനുകളിലും ഈ സൗകര്യം ഉടന്‍ ലഭ്യമാകുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണമെന്നും മൈ ദുനിയ നെറ്റ് വര്‍ക്ക് ചെയര്‍മാന്‍ ജഗദിഷ് കിനി അറിയിച്ചു.












Click it and Unblock the Notifications