Get Updates
Get notified of breaking news, exclusive insights, and must-see stories!

വീടിന്‌ മുകളില്‍ ഹെലിപ്പാഡ്‌: അംബാനിക്ക്‌ പിഴ

BMC says 50% of construction work on the helipad at Seawind is overമുംബൈ: നഗരസഭയുടെ അനുമതിയില്ലാതെ വസതിയ്‌ക്കു മുകളില്‍ ഹെലിപ്പാഡ്‌ നിര്‍മ്മിയ്‌ക്കുന്ന റിലയന്‍സ്‌ മേധാവി മുകേഷ്‌ അംബാനിയ്‌ക്ക്‌ മുംബൈ നഗരസഭാ 2.43 ലക്ഷം രൂപ പിഴയിട്ടു.

ഹെലിപ്പാഡിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തി വെയ്‌ക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്‌. ദക്ഷിണ മുംബൈയിലെ കഫ്‌പരേഡിലെ ഡിവൈന്‍സ്‌ അപ്പാര്‍ട്ട്‌മെന്റിനു മുകളിലാണ്‌ മുകേഷ്‌ അംബാനി ഹെലിപ്പാഡ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

ഹെലിപ്പാഡ്‌ നിര്‍മ്മാണത്തിന്‌ അനുവാദം നല്‌കണമെന്നാവശ്യപ്പെട്ട്‌ ഏറെക്കാലം മുമ്പ്‌ അംബാനി നഗരസഭാധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തടസ്സം ഉന്നയിച്ചതിനാല്‍ അനുമതി ലഭിയ്‌ക്കുകയുണ്ടായില്ല.

എന്നാല്‍ അടുത്തിടെ അപ്പാര്‍ട്ട്‌മെന്റിനു മുകളില്‍ ഹെലിപ്പാഡ്‌ നിര്‍മ്മാണം ആരംഭിച്ചതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന്‌ ബിഎംസി അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിക്കുകയായിരുന്നു.

അംബാനിയുടെ ഹെലിപ്പാഡ് നിര്‍മ്മാണത്തിനെതിരെ സമീപത്തുള്ള മറ്റ് അപ്പാര്‍ട്ടമെന്റുകളിലെ താമസക്കാര്‍ക്കും എതിര്‍പ്പുണ്ട്. ഇവിടെ വന്നിറങ്ങുന്ന ഹെലിക്കോപ്റ്ററുകള്‍ വന്‍ ശബ്ദ കോലാഹലം സൃഷ്ടിയ്ക്കുമെന്നും അത് തങ്ങള്‍ക്ക് വളരെയേറെ ബുദ്ധമുട്ടുകള്‍ സൃഷ്ടിയ്ക്കുമെന്നും ഇവര്‍ പറയുന്നു. ഹെലിപ്പാഡ് നിര്‍മ്മാണത്തിനെതിരെ പൊതു താത്പര്യ ഹര്‍ജി സമര്‍പ്പിയ്ക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

അതെ സമയം ഹെലിപ്പാഡ്‌ നിര്‍മ്മാണ പ്രവര്‍ത്തനം നിയമവിധേയമാക്കണമെങ്കില്‍ അംബാനി പിഴയടച്ചാല്‍ മതിയെന്ന്‌ ബിഎംസി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+