അഭയക്കേസ് : ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: നാര്‍ക്കോ അനാലിസിസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തു വന്നതിലൂടെ വീണ്ടും സജീവമായ അഭയക്കേസില്‍ സിബിഐ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബാംഗ്ലൂരില്‍ നടത്തിയ നാര്‍ക്കോ അനാലിസിസ് സംബന്ധിച്ച പഠനത്തിനായി കൂടുതല്‍ സമയം ആവശ്യമാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുവദിച്ച ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പി.ഡി സോമന്‍ അന്വേഷണ പുരോഗതി സംബന്ധിച്ച് സെപ്‌റ്റംബര്‍ എട്ടിന് വീണ്ടും ഇടക്കാല റിപ്പോര്‍ട്ട് നല്‌കണമെന്ന് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് എട്ടിനാണ് കേസുമായി ബന്ധപ്പെട്ട് ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതുക്ക, സിസ്റ്റര്‍ സെഫി എന്നിവരെ ബാംഗ്ലൂരില്‍ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കിയത്.
പ്രതേക രാസവസ്തു കുത്തി വെച്ച് അര്‍ദ്ധ അബോധാവസ്ഥയിലാക്കിയതിന് ശേഷം നടത്തിയ ചോദ്യം ചെയ്യല്‍ സിബിഐ വീഡിയോയില്‍ പകര്‍ത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications