Get Updates
Get notified of breaking news, exclusive insights, and must-see stories!

18 തികയാത്തവരെ കന്യാസ്‌ത്രീകളാക്കരുത്‌: വനിതാ കമ്മീഷന്‍

Women's Commission seeks minimum age for nunsതിരുവനന്തപുരം: പതിനെട്ട്‌ വയസ്സ്‌ തികയുന്നതിനു മുമ്പ്‌ പെണ്‍കുട്ടികളെ കന്യാസ്‌ത്രീകളാക്കി മഠങ്ങളിലേക്കയക്കുന്ന രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിയ്‌ക്കാന്‍ സര്‍ക്കാരിന്‌ ശുപാര്‍ശ ചെയ്യുമെന്ന്‌ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ്‌ ഡി. ശ്രീദേവി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വമേധയാ കന്യാസ്‌ത്രീകളാകാന്‍ താത്‌പര്യമുള്ളവര്‍ക്ക്‌ പ്രായപരിധി നിശ്ചയിക്കണമെന്നും കന്യാസ്‌ത്രീ ജീവിതം മടുത്ത്‌ മഠങ്ങളില്‍ നിന്നും പുറത്തെത്തുന്നവരെ പുനരധിവസിപ്പിയ്‌ക്കാന്‍ സംവിധാനം വേണമെന്നും ജസ്റ്റിസ്‌ ശ്രീദേവി പറഞ്ഞു.

കന്യാസ്‌ത്രീയാകുന്നവരുടെ സ്വത്ത്‌ അവരവരുടെ പേരില്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യണമെന്നും ശുപാര്‍ശയിലുണ്ട്‌.

കന്യാസ്‌ത്രീകളാകുന്നവരുടെ സ്വത്തുക്കള്‍ പള്ളിയുടെ പേര്‍ക്കെഴുതി വയ്‌ക്കുന്നതിനാല്‍ പിന്നീട്‌ കന്യാസ്‌ത്രീ ഉപേക്ഷിയ്‌ക്കുന്നവര്‍ക്ക്‌ ഒരു ആശ്രയവുമില്ലാത്ത അവസ്ഥയാണുള്ളത്‌. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി തൊടുപുഴ സ്വദേശി കെ.കെ അഗസ്റ്റിന്‍ കമ്മീഷന്‌ പരാതി നല്‌കിയിരുന്നു.

അതെ സമയം 18 വയസ്സ്‌ പൂര്‍ത്തിയാകാത്തവര്‍ക്ക്‌ താത്‌കാലിക വ്രതം പോലും സ്വീകരിയ്‌ക്കാന്‍ കഴിയില്ലെന്ന വ്യവസ്ഥ അറിയാതെയാണ്‌ ഈ ശുപാര്‍ശയെന്ന്‌ സഭാ വക്താക്കള്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+