പെട്രോളിയം വില വര്‍ദ്ധന: വ്യാഴാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
തിരുവനന്തപുരം: പെട്രോളിയം ഉത്‌പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച യുപിഎ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് വ്യാഴാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയായിരിക്കും ഹര്‍ത്താല്‍. വില വര്‍ദ്ധന സംബന്ധിച്ച് തീരുമാനം പുനപരിശോധിയ്‌ക്കാന്‍ ഇടതു പാര്‍ട്ടികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വില വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിയ്‌ക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെത് വിദേശ കുത്തകളെ സംരക്ഷിയ്‌ക്കുന്ന നിലാപാടാണ് പിന്തുടരുന്നതെന്ന് ആരോപിച്ച വൈക്കം വിശ്വന്‍ ഈ സാഹചര്യങ്ങളാണ് ഇടതു മുന്നണിയെ സമര രംഗത്തേക്ക് വലിച്ചിഴയ്‌ക്കുന്നതെന്നും പറഞ്ഞു. ഇതിന്റെ സൂചനയാണ് ഹര്‍ത്താല്‍ ആഹ്വാനമെന്നും അദ്ദേഹം വ്യക്തമാക്കി.
വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഒരാഴ്‌ച രാജ്യവ്യാപകമയി പ്രതിഷേധ പരിപാടികള്‍ നടത്താനും ഇടതുപക്ഷം തീരുമാനമെടുത്തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications