ഇന്ധന വില : വില്‌പന നികുതി കുറയ്‌ക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്ധന വില വര്‍ദ്ധനവിന്റെ കെടുതിയില്‍ നിന്നും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസം നല്‌കാനായി സര്‍ക്കാരിന്റെ ഇന്ധന വില്‌പന നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‌കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.വില വര്‍ദ്ധനവ് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വസ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭ്യമാകുന്ന വിധത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്ന കാര്യം കോടതി വഴി തന്നെ പരിഹാരം കാണും ക്ലബ് ഏറ്റെടുക്കുന്നതിന് തടസ്സം നിന്ന് കോടതിയാണെന്നും ഇതിനെ അഡ്വക്കേറ്റ് ജനറലിന്റെയും വക്കീലിന്റെയും വീഴ്‌ചയായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‌കരുത്.
മന്ത്രിസഭായോഗ തീരുമാനം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചിട്ടില്ലെന്നും വി.എസ് അറിയിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള ഹോസ്‌പിറ്റാലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് കോഴിക്കോട് സ്ഥാപിയ്‌ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications