ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍
ഇടുക്കി: കട്ടപ്പനയില്‍ തിങ്കളാഴ്‌ച ഉണ്ടായ അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ് ബുധനാഴ്‌ച 12 മണിക്കൂര്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും യുഡിഎഫിലേക്ക് കൂറുമാറിയ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി പാറപ്പായെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍.
പത്രം, പാല്‍ വിതരണം, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ ജോയി തോമസ്, കണ്‍വീനര്‍ കോഴിമല എന്നിവര്‍ അറിയിച്ചു.
ഇതിനിടെ തേര്‍ഡ് ക്യാമ്പില്‍ ബിജെപി ഉടുമ്പന്‍ചോല നിയോജക മണ്ഡലം പ്രസിഡന്റ് സി. രാധാകൃഷ്‌ണന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ഉടുമ്പന്‍ചോല മണ്ഡലവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications