ഒബാമ ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥി
വാഷിങ്‌ടണ്‍: ആറു മാസം നീണ്ട പോരാട്ടത്തിനു ശേഷം ഹിലാരി ക്ലിന്റനെ പിന്തള്ളി ബറാക് ഒബാമ അമേരിക്കന്‍ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി പദം നേടി.
അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിയ്‌ക്കുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരനാണ് ഒബാമ. അയോവയില്‍ ആരംഭിച്ച ആറു മാസത്തോളം നീണ്ട പ്രൈമറി മത്സരങ്ങള്‍ക്ക് സൗത്ത് ഡക്കോട്ടയിലും മോണ്ടാനയിലും നടന്ന പ്രൈമറികളോടെ അന്ത്യമായി.
അവസാന പ്രൈമറി മത്സരവും അവസാനിച്ചതോടെ സ്ഥാനാര്‍ഥി പദവിയ്‌ക്ക് ആവശ്യമായ 2118 ഡെലിഗേറ്റ് എന്ന എണ്ണത്തിനടുത്ത് ഒബാമ എത്തിയിരുന്നു.
അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നീണ്ട പ്രൈമറി മത്സരമായിരുന്നു ഒബാമയും ഹിലാരി ക്ലിന്റനും തമ്മില്‍ നടന്നത്.
ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 30 എണ്ണത്തില്‍ വിജയിച്ചാണ് ഒബാമ തന്റെ കരുത്ത് തെളിയിച്ചത്. ഹിലാരി 20 സംസ്ഥാനങ്ങളില്‍ മുന്നിലെത്തി.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നവംബറിലാണ് നടക്കുക. റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ഥിയായ ജോണ്‍ മെക്കെയ്‌നാണ് തിരഞ്ഞെടുപ്പില്‍ ഒബാമയുടെ എതിരാളി. ഹിലാരി ക്ലിന്റണ്‍ ഡമോക്രാറ്റുകളുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications