മയക്കു മരുന്ന് : ആസിഫിനെ കുറ്റവിമുക്തനാക്കി
ദുബായ്: മയക്കു മരുന്ന് കൈവശം വെച്ചുവെന്നാരോപിച്ച് ദുബായ് എയര്‍പോര്‍ട്ടില്‍ അറസ്‌റ്റിലായ പാകിസ്‌താന്‍ ബോളര്‍ മുഹമ്മദ് ആസിഫിനെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചു.
യുഎഇയിലെ പാക് അംബാസിഡര്‍ അഷന്‍ ഉള്ളാ ഖാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അസിഫിനെതിരെ കേസ് ചാര്‍ജ്ജ് ചെയ്യപ്പെടാനുണ്ടായ സാഹചര്യം തെറ്റിദ്ധാരണ മൂലമുണ്ടായതാണെന്ന് അഷന്‍ ഉള്ളാ പറഞ്ഞു.
ആസിഫിനെ ഉടന്‍ തന്നെ വിട്ടയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അരങ്ങേറിയ ഐപിഎല്‍ മത്സരത്തില്‍ ദില്ലി ഡെയര്‍ ഡെവിള്‍സിനു വേണ്ടി പന്തെറിഞ്ഞ ആസിഫ് മുംബൈയില്‍ നിന്ന് ദുബായ് വഴി പാകിസ്‌താനിലേക്ക് മടങ്ങുന്നതിനിടെയാണ് ദുബായ് എയര്‍പോര്‍ട്ടില്‍ വച്ച് അറസ്‌റ്റിലായത്.
ആസിഫിന്റെ ബാഗില്‍ കറുപ്പ് കണ്ടെത്തിയെന്നായിരുന്നു അറസ്റ്റിനുള്ള കാരണമായി ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞിരുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications