യേശുവിന്റെ തിരുക്കച്ച പ്രദര്‍ശനത്തിന്
വത്തിക്കാന്‍: യേശു ക്രിസ്‌തുവിന്റെ മൃതദേഹം പുതപ്പിച്ച തുണിയെന്ന് ക്രൈസ്‌തവര്‍ വിശ്വസിയ്‌ക്കുന്ന ടൂറിനിലെ തിരുക്കച്ച പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനത്തിന് വെയ്‌ക്കുന്നു.
തിരുക്കച്ച 2010ല്‍ പൊതു പ്രദര്‍ശനത്തിന് വെയ്‌ക്കുമെന്നാണ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചത്.
ഇതിന് മുമ്പ് 2000ലാണ് തിരുക്കച്ച പൊതു പ്രദര്‍ശനത്തിന് വച്ചത്. മാര്‍പാപ്പയാണ് തിരുക്കച്ചയുടെ പരമ്പരാഗത ഉടമസ്ഥന്‍. ഇറ്റലിയിലെ ടുറിന്‍ കത്തീഡ്രലില്‍ സൂക്ഷിച്ചിരിയ്‌ക്കുന്ന തിരുക്കച്ച 20 നൂറ്റാണ്ടില്‍ നാല് തവണ മാത്രമേ പുറത്തെടുത്തിട്ടുള്ളൂ.
ദുരൂഹതകളും വിവാദങ്ങളും ഇപ്പോഴും പിന്തുടരുന്ന 4.4 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയുമുള്ള മഞ്ഞ നിറത്തിലുള്ള ലിനന്‍ തുണിയില്‍ കുരിശിലേറ്റിയ യേശുവിന്റെ രൂപം പതിഞ്ഞിട്ടുണ്ട്.
പതിനാലാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ഒരു പള്ളിയില്‍ നിന്നും നിന്നും കണ്ടെടുത്ത കച്ചയെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങള്‍ ഇതിനകം ഉണ്ടായിട്ടുണ്ട്.
ചരിത്രകാരന്‍മാരും ഗവേഷകരും നടത്തിയ കാര്‍ബണ്‍ കാല പരിശോധനയില്‍ കച്ച എഡി 1260നും 1390 ഇടയില്‍ നിര്‍മ്മിയ്‌പ്പെട്ടതാണെന്ന് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications