ബീഹാറില്‍ കോണ്ടം വിതരണത്തിന് ബാര്‍ബര്‍മാര്‍
പട്‌ന: ബാര്‍ബര്‍ ഷോപ്പുകള്‍ വഴി ഗര്‍ഭനിരോധന ഉറകള്‍ വിറ്റഴിക്കാന്‍ ബീഹാറിലെ എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി(ബിഎസ്‌എസിഎസ്) പദ്ധതിയിടുന്നു.
1.26 കോടിരൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ എയ്‌ഡ്‌സ് ബാധിതര്‍ കൂടുതലുള്ള ജില്ലകളിലെ ബാര്‍ബര്‍ ഷോപ്പുകളാണ് കോണ്ടം വിതരണത്തിനായി തിരഞ്ഞെടുക്കുന്നത്.
കടയിലെത്തുന്നയാളുകള്‍ക്ക് ബില്ല് കൊടുക്കുന്നതിനൊപ്പം കോണ്ടങ്ങളും വിതരണം ചെയ്യാനാണ് ബാര്‍ബര്‍മാര്‍ക്ക് സൊസൈറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സമൂഹത്തിലെ എല്ലാ മേഖലയില്‍ നിന്നുള്ള ജനങ്ങളും ബാര്‍ബര്‍ ഷോപ്പുകളില്‍ എത്തും അതുകൊണ്ടുതന്നെ എയ്‌ഡ്‌സ് നിരോധനമാര്‍ഗ്ഗം എല്ലാവരിലും എത്തിക്കാനും കഴിയും അതുകൊണ്ടാണ് കോണ്ടം വിതരണത്തിനായി ബാര്‍ബര്‍ ഷോപ്പുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്- സൊസൈറ്റിയുടെ ജോയിന്റ് ഡയറക്ടര്‍ വിശാല്‍ സിംഗ് പറയുന്നു.
പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ബാര്‍ബര്‍മാര്‍ക്ക് എയ്‌ഡ്‌സിനെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കും. കോണ്ടം വിതരണം ചെയ്യുന്നതിനൊപ്പം എയ്‌ഡ്‌സിനെക്കുറിച്ച് അറിവില്ലാത്തവരെ ബോധവല്‍ക്കരിക്കാനും അവര്‍ക്ക് ഇതിലൂടെ സാധിയ്‌ക്കും.
രണ്ടാം ഘട്ടത്തില്‍ കോണ്ടം വിതരണത്തിനായി ബാര്‍ബര്‍മാരുടെ ഭാര്യമാര്‍ക്കും പരിശീലനം നല്‍കും. സ്‌ത്രീകളെ എയ്‌ഡ്‌സിനെക്കുറിച്ച് ബോധവതികളാക്കാനും അവര്‍ക്കിടയില്‍ കോണ്ടം വിതരണം ചെയ്യാനും സ്‌ത്രീകളെത്തന്നെ ഉപയോഗപ്പെടുത്തുകയാണ് നല്ലതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ തീരുമാനം.
അന്യദേശത്ത് ജോലിചെയ്യുന്ന തൊഴിലാളികളികളിനിന്നും ഭാര്യമാര്‍ക്ക് എയ്‌ഡ്‌സ് പകരുന്ന സംഭവങ്ങള്‍ ബീഹാറില്‍ കൂടുതലാണ്. അതിനാല് സ്‌ത്രീകളെ ഇക്കാര്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞാല്‍ എയ്‌ഡ്‌സ് പടരുന്നത് ഒരു പരിധിവരെ തടയാന്‍ കഴിയും- സിങ് പറഞ്ഞു.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications