പീഡനശ്രമം തടഞ്ഞതിന് പിതാവ് കഴുത്തറുത്തു
ജിന്ധ്: പീഡനശ്രമം തടഞ്ഞ മകളെ അച്ഛന്‍ കഴുത്തറുത്ത് റയില്‍വേ ട്രാക്കില്‍ എറിഞ്ഞു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പാനിപ്പത് ജില്ലയിലെ അസന്ദയില്‍ ചായക്കട നടത്തുന്ന രാജ്‌ഭീറിനെ റയില്‍വേ പൊലീസ് അറസ്റ്റുചെയ്‌തു. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.
റയില്‍വേ പൊലീസാണ് മെയ് 31ന് 18 വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടിയെ കഴുത്തറുത്ത് രക്തം വാര്‍ന്നനിലയില്‍ റയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് ഉടന്‍തന്നെ കുട്ടിയെ അടുത്തുള്ള ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും കുട്ടിയെ പന്നീട് റോട്ടകിലുള്ള പിജിഐഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെയ് 31നാണ് രാജ്‌ഭീര്‍ മകളെയും കൊണ്ട് ജിന്ധിലുള്ള സഹോദരിയുടെ വീട്ടില്‍ വന്നത്. മകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ഇയാള്‍ മുമ്പേ ശ്രമിച്ചിരുന്നുവെന്ന് സഹോദരി പൊലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പൊലീസ് റയില്‍വേ ട്രാക്കില്‍ നിന്നും ഗുരുതരാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തുന്നതിന് തൊട്ടുമുമ്പേയാണ് രാജ്‌ഭീറിനെയും മകളെയും വീട്ടില്‍ നിന്നും കാണാതായതെന്നും സഹോദരി പൊലീസിനെ അറിയിച്ചു.
പിന്നീട് അടുത്തുള്ള ഒരു റയില്‍വേ സ്റ്റേഷനില്‍ നിന്നും തിങ്കളാഴ്‌ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ കുറ്റം സമ്മിതിച്ചിട്ടുണ്ടെങ്കിലും മകളെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണം നിഷേധിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജൂഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്‌തിരിക്കുകയാണ്. കുട്ടിയുടെ നില മെച്ചപ്പെട്ടതിന്‌ശേഷം മൊഴിയെടുത്തെങ്കില്‍ മാത്രമേ തുടര്‍നടപടിയിലേക്ക് നീങ്ങാന്‍ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications