കര്‍ണാടക: വെള്ളിയാഴ്‌ച വിശ്വാസ വോട്ടെടുപ്പ്
ബാംഗ്ലൂര്‍: മൂന്ന് ദിവസം നീണ്ടു നില്‌ക്കുന്ന കര്‍ണാടക നിയമസഭാ സമ്മേളനം ബുധനാഴ്‌ച ആരംഭിച്ചു.
പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജി ബൊപ്പയ്യ പുതുതായി സഭയിലെത്തിയ അംഗങ്ങള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ആദ്യം മുഖ്യമന്ത്രി യെദ്യൂരപ്പയും പിന്നീട് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും പ്രതിജ്ഞയെടുത്തു.
ദൈവത്തിന്റെയും കര്‍ഷകരുടെയും നാമത്തിലായിരുന്നു യെദ്യൂരപ്പ പ്രതിജ്ഞയെടുത്തത്.
വെള്ളിയാഴ്‌ച ഗവര്‍ണര്‍ രാമേശ്വര ഠാക്കൂര്‍ നിയമസഭയെ അഭിസംബോധന ചെയ്യും. പിന്നീട് പുതിയ സര്‍ക്കാര്‍ സഭയില്‍ വിശ്വാസം തേടും.
224 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 110 ആണ്. കോണ്‍ഗ്രസിന് ആറും ഗൗഡാദളിന് 28 അംഗങ്ങളുമുണ്ട്. സഭയിലെ ആറ് സ്വതന്ത്രര്‍ ബിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications