ഭാരം കൂടിയ എയര്‍ഹോസ്റ്റസുമാരെ പുറത്താക്കാം: കോടതി
ദില്ലി: അമിതഭാരമുള്ള എയര്‍ ഹോസ്‌റ്റസുമാരെ വിമാനത്തുള്ളിലെ ജോലിയില്‍ നിന്നൊഴിവാക്കിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് നടപടി ദില്ലി ഹൈക്കോടതി ശരിവച്ചു.
വിമാനക്കമ്പനിയുടെ നടപടിയെ ചോദ്യം ചെയ്‌ത് ഒരു സംഘം എയര്‍ഹോസ്‌റ്റസുമാര്‍ നല്‍കിയ ഹര്‍ജി ജസ്‌റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബഞ്ച് തള്ളി. ഹൈക്കോടതി സിംഗില്‍ ബഞ്ചും നേരത്തേ ഹര്‍ജി തള്ളിയിരുന്നു.
അനുവദനീയമായതിലും കൂടുതല്‍ ശരീരഭാരമുള്ള എയര്‍ഹോസ്‌റ്റസുമാരെ പുറത്താക്കാനുള്ള നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് നടപടിനേരിട്ട അഞ്ച് എയര്ഹോസ്റ്റസുമാര് ഹര്‍ജി നല്കിയത്. ഭാരവും ജോലിയിലെ മികവും തമ്മില്‍ ബന്ധമില്ലെന്നും ആരോഗ്യമുണ്ടോയെന്നതാണ് കാര്യമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍ അനുവദിച്ചതിലും കൂടുതല്‍ ഭാരമുള്ള എയര്‍ഹോസ്‌റ്റസുമാരെ വിമാനത്തിലെ ജോലിയില്‍ നിന്നും നീക്കുമെന്ന് നിയമനക്കരാരില്‍ത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാണിച്ചു.
ശരീരഭാരം മിതമായി നിലനിര്‍ത്തിയാല്‍ അവര്‍ക്ക് വീണ്ടും എയര്‍ഹോസ്‌റ്റസുമാരായി പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അനുവദിനീയമായതിലും മൂന്നികിലോഗ്രാം വരെ ഭാരം കൂടിയാലും പ്രശ്‌നമില്ലെന്ന വിജ്ഞാപനം പിന്‍വലിച്ചതിനെയും പരാതിക്കാര്‍ ചോദ്യം ചെയ്‌തിരുന്നു. ഇതും കോടതി അംഗീകരിച്ചില്ല.
പതിനെട്ടു വയസ്സും 152 സെന്റിമീറ്റിര് ഉയരവുമുള്ള എയര്‍ഹോസ്റ്റസുമാര്ക്ക് 50 കിലോഗ്രാം ഭാരമാകാമെന്നും 26നും 30നും ഇടയില് പ്രായവും 152 സെന്റീമീറ്റര് ഉയരവുമുള്ളവര്ക്ക് 56കിലോഗ്രാം ഭാരവുമാകാമെന്നാണ് നിയമം. ഇതില്ക്കൂടുതല് ശരീരഭാരമുള്ളവര്ക്കെതിരെയാണ് കന്പനി നടപടി സ്വീകരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications