സംസ്ഥാനങ്ങള്‍ ഇന്ധന വില്‌പന നികുതി കുറയ്‌ക്കണമെന്ന് സോണിയ
ദില്ലി: കോണ്‍ഗ്രസ് അധികാരത്തിലിരിയ്‌ക്കുന്ന സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില്‌പന നികുതി കുറയ്‌ക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.
വര്‍ദ്ധിച്ച എണ്ണ വിലയുടെ ഭാരം ലഘൂകരിയ്‌ക്കാന്‍ സംസ്ഥാനങ്ങള്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും സോണിയ പറഞ്ഞു. സംസ്ഥാനങ്ങള്‍ വില്‌പന നികുതി ലഘൂകരിച്ച് എണ്ണ വില കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും അഭ്യര്‍ഥിച്ചിരുന്നു.
കേരളമടക്കം ഇടതു മുന്നണി ഭരയിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ പെട്രോളിയം ഉത്‌പന്നങ്ങളുടെ വില്‌പന നികുതി കുറയ്‌ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനത്തിനു പിന്നാലെ പശ്ചിമ ബംഗാളില്‍ വില്‌പന നികുതി കുറയ്‌ക്കുകയും ചെയ്‌തു. വില കുറയ്‌ക്കുന്ന കാര്യം രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്ന് വിഎസ് ബുധനാഴ്‌ച അറിയിച്ചിരുന്നു. വിദേശ പര്യടനത്തിലായ ധനമന്ത്രി തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പെട്രോളിനും ഡീസലിനും കൂടി 220 കോടി രൂപയാണ് നികുതിയിനത്തില്‍ അധികമായി ലഭിയ്‌ക്കേണ്ടിയിരുന്നത്. ഇതാണിപ്പോള്‍ സര്‍ക്കാര്‍ വേണ്ടെന്ന് വെയ്‌ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കേരളത്തിലുള്ള വില്‌പന നികുതി കുറയ്‌ക്കുന്നതിലൂടെ പെട്രോളിന് 1.45 രൂപയും ഡീസലിന് 74 പൈസയും കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications