സിബിഐയ്‌ക്ക് കൈക്കൂലി: അസം മന്ത്രി റിമാന്‍ഡില്‍
ദില്ലി: താന്‍ കൂടി ഉള്‍പ്പെട്ട കൊലക്കേസ് അന്വേഷണം അട്ടിമറിയ്‌ക്കുന്നതിനായി സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്‌ദാനം ചെയ്‌ത അസം വിദ്യാഭ്യാസ മന്ത്രി റിപുന്‍ ബോറയെ ദില്ലി കോടതി മൂന്ന് ദിവസത്തേക്ക് സിബിഐ കസ്‌റ്റഡിയില്‍ വിട്ടു.
അന്വേഷണം അട്ടിമറിയ്‌ക്കുന്നതിന് സിബിഐ ഡിവൈഎസ്‌പി ഗുപ്‌തയ്‌ക്ക് ബോറ കൈക്കൂലി വാഗ്‌ദാനം ചെയ്‌തുവെന്നാണ് കേസ്.
ഗുപ്‌തയാണ് കേസ് അന്വേഷിച്ചിരുന്നത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനായി പത്ര പ്രവര്‍ത്തകനായ മുകുല്‍ പഥക്ക് എന്നയാളെയും സിബിഐ ഗുവാഹട്ടി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റു ചെയ്‌തിട്ടുണ്ട്.
ബോറ കൈക്കൂലി നല്‌കാനുപയോഗിച്ച പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് പഥക്കിനെ അറസ്റ്റു ചെയ്‌തിട്ടുള്ളത്.
കൈക്കൂലി കൊടുക്കുന്നതുമായി ബന്ധപ്പെട്ട് മുകുല്‍ പഥക്കും ബോറയും കേസിലെ മറ്റൊരു പ്രതിയാ മഹേശ്വരിയും ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ ആരോപിയ്‌ക്കുന്നത്.












Click it and Unblock the Notifications