കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് തീവെച്ചു
കോഴിക്കോട്: ജില്ലയിലെ കക്കട്ടില്‍ കോണ്‍ഗ്രസ് ഓഫീസ് അക്രമികള്‍ തീവെച്ച് നശിപ്പിച്ചു.
കുറച്ചു കാലമായി കോണ്‍ഗ്രസ്-സിപിഎം നിലനില്‌ക്കുന്ന ഇവിടെ ഓഫീസ് കത്തിച്ചതിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞയാഴ്‌ച നടന്ന കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ ബോംബേറിഞ്ഞതായി പരാതിയുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഓഫീസ് കത്തിച്ച സംഭവമുണ്ടായിരിക്കുന്നത്.
തീവെയ്‌പ്പില്‍ ഓഫീസിലെ ഫയലുകളും ഫര്‍ണിച്ചറുകളും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്.












Click it and Unblock the Notifications