Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍: ചിലയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍

കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫ്‌, ബിജെപി കക്ഷികള്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ അങ്ങിങ്ങ്‌ അക്രമം.

കണ്ണൂര്‍, കൊല്ലം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ചെറിയതോതിലുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കണ്ണൂരില്‍ ബലം പ്രയോഗിച്ച്‌ കടകള്‍ പൂട്ടിക്കാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ്‌ തടഞ്ഞതാണ്‌ അക്രമത്തിനിടയാക്കിയത്‌.

ഇവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ ടൗണ്‍ സ്റ്റേഷനിലേയ്‌ക്ക്‌ കൊണ്ടുപോയി. ഇതേത്തുടര്‍ന്ന്‌ ഡിവൈഎഫ്‌ഐക്കാര്‍ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു.

കൊല്ലത്ത്‌ ചാത്തന്നൂരില്‍ ഹര്‍ത്താനലനുകൂലികളായ ബിജെപി പ്രവര്‍ത്തകരെ പൊലീസ്‌ പാര്‍ട്ടി ഓഫീസില്‍ കയറി അറസ്റ്റ്‌ ചെയ്‌തതാണ്‌ സംഘര്‍ഷത്തിന്‌ വഴിവച്ചത്‌. ഇവിടെ ഏരൂരില്‍ ഒരു ലോറിയുടെ ചില്ല്‌ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്‌.

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കാര്‍യാത്രക്കാരെ ഹര്‍ത്താലനുകൂലികള്‍കയ്യേറ്റം ചെയ്‌തു. ആനക്കയത്ത്‌ സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ്‌ താക്കോല്‍ ഊരിയെടുത്തു. താക്കോല്‍ തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട മഞ്ചേരി എസ്‌ഐ എം ശശിധരനെ പ്രവര്‍ത്തകര്‍ തള്ളിമാറ്റി. മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. പൊന്നാനിയിലെ ഭാരത്‌ ഗ്യാസ്‌ ഏജന്‍സിയുടെ ഓഫീസ്‌ ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു.

തിരുവന്തപുരത്ത്‌ തുറന്ന ബാങ്ക്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ അടപ്പിച്ചു. സംസ്ഥാനത്ത്‌ കണ്ണൂര്‍, കാസര്‍കോട്‌, കോഴിക്കോട്‌, വയനാട്‌ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്‌. പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇരുചക്രവാഹനങ്ങള്‍ മാത്രമാണ്‌ ഓടുന്നത്‌.

കൊച്ചിയില്‍ എംജി റോഡിലെയും കലൂര്‍ മാര്‍ക്കറ്റിലെയും കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. ആലുവയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+