പെണ്‍കുട്ടികളുടെ നഗ്നചിത്രം നെറ്റില്‍; 70 പേര്‍ അറസ്റ്റില്‍
സിഡ്‌നി: പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിച്ച വിവാദസംഭവവുമായി ബന്ധപ്പെട്ട് ആസ്‌ത്രേലിയയില്‍ 70 പേരെ അറസ്റ്റുചെയ്‌തു.
ആറുമാസത്തെ അന്വേഷണത്തിനിടയിലാണ് ആസ്‌ത്രേലിയന്‍ ഫെഡറല്‍ പൊലീസ് ഇത്രയും പേരെ അറസ്റ്റുചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ആളുകള്‍ കുടുങ്ങുമെന്നാണ് സൂചന.
ഒരു പ്രമുഖ യൂറോപ്യന്‍ വെബ്‌സൈറ്റില്‍ പെണ്‍കുട്ടികളുടെ കുട്ടികളുടെ 99 നഗ്ന ചിത്രങ്ങല്‍ പ്രസിദ്ധീകരിച്ചതാണ് സംഭവം. സൈറ്റില്‍ നുഴഞ്ഞുകയറിയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് 76 മണിക്കൂര്‍ ചിത്രങ്ങള്‍ സൈറ്റില്‍ കിടന്നു.
ഇതിനുള്ളില്‍ 170 രാജ്യങ്ങളില്‍ നിന്നായി 1,50,000 പേരാണ് സൈറ്റില്‍ കയറി ചിത്രങ്ങള്‍ കണ്ടത്. കുട്ടികളുടെ ചിത്രത്തിന് മാത്രമായി മൂന്നു ദിവസം കൊണ്ട് 12ദശലക്ഷം ഹിറ്റുകളാണ് രേഖപ്പെടുത്തിയതെന്ന് ഫെഡറല്‍ പൊലീസ് കമ്മീഷണര്‍ മൈക്ക് കീല്‍റ്റി പറഞ്ഞു.
സംഭവത്തില്‍ ആസ്‌ത്രേലിയയില്‍ നിന്നുള്ള 2,800 ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസുകള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രം കാണാനായി വെബ് സൈറ്റ് സന്ദര്‍ശിച്ചവരില്‍ ആസ്‌ത്രേലിയന്‍ ഫെഡറല്‍ പൊലീസ് ഉദ്യോഗസ്ഥന്‍, സ്‌കൂള്‍ അധ്യാപകന്‍, പ്രമുഖ ഫുട്‌ബോള്‍ കോച്ച് എന്നിവരുള്‍പ്പെടുന്നതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായവരില്‍ 18മുതല്‍ 81വയസ്സുവരെയുള്ളവര്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരില്‍ ഒരാള്‍ക്ക് കുട്ടികളുടെ അശ്ലീലചിത്രങ്ങളുള്ള ഒരു ലൈബ്രറി തന്നെയുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications