അശ്ലീല പരിപാടി: എംടിവിയ്‌ക്ക് ഒന്നേമുക്കാല്‍ കോടി പിഴ
ലണ്ടന്‍: അശ്ലീലം കലര്‍ന്ന ഭാഷ ഉപയോഗിക്കുകയും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയും ചെയ്‌തതിന് എംടിവിയ്‌ക്ക് ഒന്നേമുക്കാല്‍ കോടി(2250,000 പൗണ്ട്) പിഴയിട്ടു.
ബ്രിട്ടനിലെ മാധ്യമ നിരീക്ഷണ സമിതിയായ ഓഫ്‌കോമാണ് സംപ്രേഷണ നിയമത്തിന്റെ അതിരുകള്‍ ഭേദിച്ചതിന് എംടിവിയ്‌ക്ക് പിഴയിട്ടത്. രാത്രി ഒന്‍പത് മണിയ്‌ക്ക് മുമ്പ് അശ്ലീലം കലര്‍ന്ന ആല്‍ബങ്ങള്‍ ചാനലില്‍ സംപ്രേഷണം ചെയ്‌തത് സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പാരതിയിലാണ് നടപടി.
അസമയത്ത് കുട്ടികള്‍ കാണാന്‍ പാടില്ലാത്ത ദൃശ്യങ്ങളുള്‍പ്പെടുന്ന റിയാലിറ്റി ഷോയുംചാനല്‍ സംപ്രേഷണം ചെയ്‌തതായി ഓഫ്‌കോം കുറ്റപ്പെടുത്തി.
പതിനഞ്ച് വയസ്സിന് താഴെയുള്ള ഒട്ടേറെ കുട്ടികള്‍ എംടിവിയുടെ സ്ഥിരം പ്രേക്ഷകരാണ്. ആ നിലയ്‌ക്ക് സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് ചാനലിന്റെ കടമയാണെന്നും ഓഫ്‌കോം അധികൃതര്‍ നിരീക്ഷിച്ചു.












Click it and Unblock the Notifications