ആഭാസ നൃത്തം: 41 പേര്‍ പിടിയില്‍
അഹമ്മദ്‌നഗര്‍(മഹാരാഷ്ട്ര): അഹമ്മദ്‌നഗറിലെ കലാകേന്ദ്രത്തില്‍ നടന്ന ആഭാസ നൃത്തത്തില്‍ പങ്കെടുത്ത 41 ഓളം പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
പിടിയിലായവരില്‍ പതിനൊന്ന് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. സോലാപ്പൂര്‍ റോഡില്‍ റൂയിചറ്റ്‌സിയിലുള്ള അന്താക്ഷരി കലാകേന്ദ്രത്തില്‍ ആഭാസ നൃത്തം നടക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്‌ഡ് നടത്തിയത്.
ജൂണ്‍ മൂന്നിനും നാലിനുമായിരുന്നു റെയ്‌ഡ്. സര്‍വീസില്‍ നിന്നും വിരമിച്ച ഒരു പോലീസുദ്യോഗസ്ഥന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണ് കലാകേന്ദ്ര. നിയമങ്ങള്‍ ലംഘിച്ചാണ് കലാകേന്ദ്ര പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
വൈകുന്നേര ആറു മണി മുതല്‍ രാത്രി പത്തു വരെയാണ് കലാകേന്ദ്ര പ്രവര്‍ത്തിയ്‌ക്കാന്‍ അനുമതി നല്‌കിയിരുന്നത്. എന്നാലിവര്‍ രാത്രി മുഴുവനും ഇവിടെ പ്രവര്‍ത്തിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications