ചെലവു ചുരുക്കണമെന്ന് മന്ത്രിമാരോട് മന്‍മോഹന്‍
ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ്-കസ്റ്റംസ് തീരുവകള്‍ ഇളവുചെയ്യുന്നതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം കണക്കിലെടുത്ത് ഭരണച്ചെലവുകള്‍ വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിദേശയാത്രകള്‍ പോലുള്ള അമിതച്ചെലവുവരുന്ന കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് അയച്ച ഉത്തരവില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വിദേശയാത്രകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ കത്തില്‍ നിര്‍ദ്ദേശമുണ്ട്. മന്ത്രിമാര്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.
ആഗോളതലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് താങ്ങാന്‍ കഴിയാത്ത നിലയില്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അത്യാവശ്യമില്ലാത്ത വിദേശയാത്രകളും മറ്റു വിമാനയാത്രകളും പരമാവധി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- എന്നാണ് പ്രധാനമന്ത്രി കത്തില്‍ പറഞ്ഞിരിക്കുന്നത്.
എണ്ണവിലയുടെ ഭാരം ജനങ്ങള്‍ ചുമക്കുമ്പോള്‍ സര്‍ക്കാറിന്റെ ഭരണച്ചെലവുകള്‍ ചുരുക്കുകയെന്ന് ധാര്‍മിക ബാധ്യതയാണെന്നും കത്തില്‍ പറയുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മൂലം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടില്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും കൂടി പങ്കാളികളാകണമെന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്‌ചപ്പാടെന്ന് വ്യാഴാഴ്‌ച മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മന്ത്രി പ്രിയരഞ്‌ജന്‍ദാസ് മുന്‍ഷി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications