പഥാന്‍മാര്‍ക്ക് 2.5 കോടിയുടെ ബംഗ്ലാവ്
വഡോദര: ഇന്ത്യന്‍ ക്രിക്കറ്റിലെ താര സഹോദരന്‍മാരായ ഇര്‍ഫാന്‍, യൂസഫ് പഥാന്‍മാര്‍ക്ക് വഡോദരയില്‍ 2.5 കോടിയുടെ ബംഗ്ലാവ് ഒരുങ്ങുന്നു.
കുറച്ചു കാലം മുമ്പു വരെ മാണ്ഡവിയിലെ ഒറ്റ മുറി വീട്ടില്‍ കഴിഞ്ഞിരുന്ന പഥാന്‍ സഹോദരന്‍മാര്‍ ടണ്ഡല്‍ജയിലുള്ള നാല് മുറി വീട്ടിലേക്ക് താമസം മാറിയത് മൂന്ന് വര്‍ഷം മുമ്പായിരുന്നു. ഇര്‍ഫാന്‍ പഥാന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്ഥാനം ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു അത്.
അഞ്ച് കിടപ്പുമുറികളുള്ള പുതിയ ബംഗ്ലാവിന് 15000 ചതുരശ്ര അടി വിസ്‌തീര്‍ണമുണ്ട്. വസതിയ്‌ക്കു ചുറ്റുമായി വലിയ പുല്‍ത്തകിടിയും ജിംനേഷ്യവും നീന്തല്‍ക്കുളവുമൊക്കെ വിശാലമായ പാര്‍ക്കിംഗ് സൗകര്യവുമൊക്കെ തയ്യാറായിക്കഴിഞ്ഞുവെന്ന് പഥാന്‍ സഹോദരന്‍മാരുടെ പിതാവായ മെഹൂദ് ഖാനാണ് വെളിപ്പെടുത്തിയത്.
ഐപിഎല്‍ മത്സരത്തില്‍ പഥാന്‍ സഹോദരന്‍മാരുടെ പ്രകടനം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സിന് പ്രഥമ ഐപിഎല്‍ കീരിടം നേടിക്കൊടുക്കുന്നതില്‍ പഥാന്റെ മികവ് ഏറെ സഹായിച്ചുവെന്ന് ക്യാപ്‌റ്റന്‍ ഷെയ്‌ന്‍ വോണ്‍ വരെ പ്രശംസിച്ചിരുന്നു.
അതെ സമയം മൊഹാലിയെ സെമിയിലെത്തിയ്‌ക്കുന്നതില്‍ ഇര്‍ഫാനും പ്രധാന പങ്ക് വഹിച്ചു. ഐപിഎല്‍ മത്സരത്തിലെ പ്രകടനം ഇരുവരെയും അടുത്തയാഴ്‌ച ബംഗ്ലാദേശില്‍ ആരംഭിയ്‌ക്കുന്ന ഏകദിന ക്രിക്കറ്റ് മത്സര ടീമില്‍ ഇടം നേടാനും സഹായിച്ചു.












Click it and Unblock the Notifications