ഇന്ധന രാഷ്ട്രീയം: ബംഗാളില്‍ രണ്ടാം ദിവസവും ബന്ദ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും നടക്കുന്ന ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസാണ് വെള്ളിയാഴ്‌ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം നല്‌കിയിട്ടുള്ളത്. വ്യാഴാഴ്‌ച ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന ബന്ദ് സംസ്ഥാനത്തെ ജനജീവിതം സ്‌തംഭിപ്പിച്ചിരുന്നു.
ഇന്ധന വില ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് തന്നെയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബന്ദിന് ആഹ്വാനം നല്‌കിയിരിക്കുന്നത്.
പെട്രോളിയം ഉത്‌പന്നങ്ങളുടെ മേല്‍ ചുമത്തിയിരിക്കുന്ന വില്‌പന നികുതി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ഉപേക്ഷിയ്‌ക്കണമെന്ന് മമത ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റോഡ്, റെയില്‍ ഗതാഗതം ബന്ദ് മൂലം തടസ്സപ്പെട്ടിട്ടുണ്ട്.
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് തെലുങ്ക്‌ദേശം ആന്ധ്രയിലും ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications