എംജിആര്‍ ബന്ധുവിന്റെ മരണം: 2 പേര്‍ പിടിയില്‍
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും സിനിമാ അഭിനേതാവുമായിരുന്ന എംജിആറിന്റെ വളര്‍ത്തുമകളുടെ ഭര്‍ത്താവിനെ വധിച്ച കേസില്‍ രണ്ടു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
വളര്‍ത്തു മകള്‍ സുധയുടെ ഭര്‍ത്താവായ വിജയകുമാര്‍ കൊല്ലപ്പെട്ട കേസില്‍ മറ്റൊരു വളര്‍ത്തു മകളായ ലതയുടെ ഭര്‍ത്താവ് രാജേന്ദ്രനും മകന്‍ കുമാറിനെയുമാണ് അഭിരാമപുരം പോലീസ് കസ്‌റ്റഡിയിലെടുത്തത്.
കൊലപാതക്കേസ് അന്വേഷിയ്‌ക്കാന്‍ ഏഴ് വ്യത്യസ്‌ത അന്വേഷണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തുമക്കളുടെ കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ശേഖര്‍ പറഞ്ഞു.
എംജിആറിന്റെ കോടിക്കണക്കിനു വരുന്ന സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് വഴി തെളിച്ചിരിയ്‌ക്കുന്നത്.
തന്റെ സ്വത്തുക്കളില്‍ നിന്ന് ലഭിയ്‌ക്കുന്ന വരുമാനം പാവപ്പെട്ടവരുടെയും അനാഥക്കുട്ടികളുടെയും ഉന്നമനത്തിനായി വിനിയോഗിയ്‌ക്കണമെന്ന് എംജിആര്‍ വില്‍പ്പത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ സ്വത്തില്‍ നിന്നുള്ള വരുമാനം രാജേന്ദ്രന്‍ ധൂര്‍ത്തടിയ്‌ക്കുകയായിരുന്നുവെന്നും ഇതിനെ കൊല്ലപ്പെട്ട വിജയകുമാര്‍ ശക്തമായി എതിര്‍ത്തിരുന്നുവെന്നും വിജയകുമാറിന്റെ ഭാര്യയായ സുധ പറഞ്ഞു. ഇതാണ് കൊലയ്‌ക്കു പിന്നിലുള്ളതെന്നും സുധ ആരോപിച്ചു.
സുധയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജേന്ദ്രനും മകന്‍ കുമാറിനുമെതിരെ അഭിരാമപുരം പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
അഭിരാമപുരത്ത് മന്നാദിമന്നന്‍ എന്ന പേരില്‍ വിജയകുമാര്‍ ഒരു സായാഹ്ന പത്രം നടത്തുന്നുണ്ട്. പത്രവുമായ ബന്ധപ്പെട്ട ജോലികള്‍ കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ ബുധനാഴ്‌ച രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് കാറിലെത്തിയ ഏഴംഗ സംഘം തലയ്‌ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications