ഖുശ്‌ബുവിനെതിരായ കേസിന് സ്റ്റേ
മധുര: നടി ഖുശ്‌ബു ഹിന്ദു ദേവതകളെ അപമാനിച്ചുവെന്നാരോപിച്ച് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകന്‍ നല്‌കിയ കേസ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.
ഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതു വരെ ഖുശ്‌ബു കോടതിയില്‍ ഹാജരാകേണ്ടതില്ലെന്‌് ജസ്‌റ്റിസ് വി. പെരിയ കറുപ്പയ്യ വ്യക്തമാക്കി.
ചെന്നൈയില്‍ വല്ലമൈ തരായോ എന്ന സിനിമയുടെ പൂജാ വേളയ്‌ക്കിടെ ദുര്‍ഗ, സരസ്വതി, ലക്ഷ്‌മി ദേവിമാരുടെ വിഗഹങ്ങള്‍ക്കു മുന്നില്‍ ഖുശ്‌ബു ചെരിപ്പ് ധരിച്ചിരിയ്‌ക്കുന്ന ചിത്രങ്ങള്‍ ഒരു തമിഴ് പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഖുശ്‌ബു ഹിന്ദു ദേവതകളെ അപമാനിച്ചുവെന്നാരോപിച്ച് കേസ് നല്‌കിയത്.
ഏറെക്കാലമായി കേസും കോടതി നടപടികളും കൊണ്ട് വലയുന്ന ഖുശ്‌ബുവിന് ആശ്വാസം പകര്‍ന്നിരിയ്‌ക്കുകയാണ് ഇപ്പോഴത്തെ കോടതി വിധി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications