സന്തോഷ് മാധവന്റെ പൂജയില്‍ വനിതാ ഐജി പങ്കെടുത്തുവെന്ന് വെളിപ്പെടുത്തല്‍
കൊച്ചി: സന്തോഷ് മാധവന്‍ നടത്തിയ പൂജയില്‍ ഒരു വനിതാ ഐജി പങ്കെടുത്തതായി മൊഴി. മുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലാണ് വിജിലന്‍സിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്തോഷ് മാധവന്റെ ഉന്നത പൊലീസ് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയിന്മേല്‍ ജോമോനില്‍ നിന്നും തെളിവെടുപ്പ് നടത്തുകയായിരുന്നു വിജിലന്‍സ്.
സന്തോഷ് മാധവന് സംസ്ഥാന പൊലീസിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും ഇതന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ജോമോന്‍ ഹര്‍ജി നല്‍കിയിരുന്നത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിജിലന്‍സ് എസ് വി.എന്‍ നന്ദരാജിന്റെ നേതൃത്വത്തിലുള്ള സംഘം ജോമോനില്‍ നിന്നും മൊഴിയെടുത്തത്.
എറണാകുളം പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ വച്ച് വ്യാഴാഴ്‌ച രാവിലെ പത്തരമുതല്‍ വൈകുന്നേരം മൂന്നുമണിവരെ അന്വേഷണ സംഘം ജോമോനുമായി സംസാരിച്ചു.
സന്തോഷ് മാധവന്റെ തട്ടപ്പു സംബന്ധമായ വാര്‍ത്ത വന്നതിന്‌ശേഷം മെയ് ആറിന് ഐജി ഓഫീസില്‍ നേരിട്ടെത്തിയ സന്തോഷ് മാധവനെ എറണാകുളം റേഞ്ച് ഐജി വിന്‍സണ്‍ എം പോള്‍ അറസ്‌റ്റുചെയ്യാതെ വിട്ടത് സന്തോഷ് നടത്തിയ പൂജയില്‍ പങ്കെടുത്ത വനിതാ ഐജിയുടെ പേര് പുറത്താവാതിരിക്കാനാണെന്നാണ് ജോമോന്‍ പറയുന്നത്.
മെയ് എട്ടിന് എസ്‌ആര്‍എം റോഡിലുള്ള സന്തോഷിന്റെ സ്ഥാപനത്തില്‍ റെയ്‌ഡ് നടത്തുമ്പോള്‍ ഇയാളുടെ മറ്റ് സ്ഥാപനങ്ങളില്‍ റെയ്‌ഡ് നടത്താതിരുന്നത് അവിടെ നിന്നും രഹസ്യ രേഖകള്‍ കടത്തുന്നതിന് വേണ്ടിയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു.
സസ്‌പെന്‍ഷനിലായ ഡിവൈഎസ്‌പി പി സാം ക്രിസ്റ്റി, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് സ്ഥലംമാറ്റപ്പെട്ട നോര്‍ത്ത് സിഐ ആയിരുന്ന രമേശ് കുമാര്‍, മട്ടാഞ്ചേരി സിഐ ആയ ലാല്‍ജി എന്നിവര്‍ക്ക് സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്നും ജോമോന്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications