Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യാടന്‍ ലീഗിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുന്നു: തങ്ങള്‍

മലപ്പുറം: മുസ്ലീം ലീഗിനെ ക്ഷീണിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആര്യാടന്‍ മുഹമ്മദിന്റെ ശ്രമമെന്ന്‌ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ ആരോപിച്ചു.

വ്യാഴാഴ്ച ഒരു സ്വകാര്യ ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ തങ്ങള്‍ ആരോപണം ഉന്നയിച്ചത്‌. ഇനി പ്രശ്‌നം തീര്‍ക്കേണ്ടത്‌ കോണ്‍ഗ്രസ്‌ നേതൃത്വമാണെന്നും തന്റെ സ്വത്ത്‌ സംബന്ധിച്ച്‌ ആര്‍ക്കുവേണമെങ്കിലും അന്വേഷണം നടത്താമെന്നും തങ്ങള്‍ അഭിമുഖത്തില്‍ പറഞ്ഞു.

പ്രശ്‌നം പരിഹാരത്തിനായി ജൂണ്‍ നാലുവരെയാണ്‌ ലീഗ്‌ നേതൃത്വം സമയം നല്‍കിയിക്കുന്നത്‌. ഇതുവരെയും പരസ്യപ്രസ്‌താവനകളൊന്നും നടത്താത്ത തങ്ങള്‍ രംഗത്ത്‌ വന്നത്‌ പ്രശ്‌നം പരിഹരിക്കാത്തതില്‍ നേതൃത്വത്തിനുള്ള അതൃപ്‌തിയാണ്‌ വ്യക്തമാക്കുന്നത്‌.

ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്ത്‌ പ്രശ്‌നം അവസാനിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിനോടുള്ള എതിര്‍പ്പാണ്‌ ആര്യാടനെ പേരെടുത്ത്‌ പറഞ്ഞ്‌ വിമര്‍ശിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ഷൗക്കത്തിന്റെ ആരോപണങ്ങളേക്കാളേറേ ലീഗിനെ ചൊടിപ്പിച്ചത്‌ ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്‌താവനകളാണ്‌. ആര്യാടന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റേതെന്നും ലീഗ്‌ നേതൃത്വം വിലയിരുത്തുന്നുണ്ട്‌.

മലപ്പുറത്തേത്‌ പ്രാദേശിക പ്രശ്‌നം: തങ്കച്ചന്‍

കോലഞ്ചേരി മലപ്പുറത്ത്‌ ലീഗും കോണ്‍ഗ്രസും തമ്മിലുള്ളത്‌ പ്രാദേശികമായ തര്‍ക്കം മാത്രാണെന്ന്‌ യുഡിഎഫ്‌ കണ്‍വിനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ്‌ മലപ്പുറത്തേത്‌. അത്‌ പ്രാദേശികമായി തീര്‍ക്കാനുള്ളതേയുള്ളു. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ്‌ നേതാക്കള്‍ വിദേശയാത്ര കഴിഞ്ഞ്‌ ജൂണ്‍ എട്ടിന്‌ മടഹ്‌ങിയെത്തും. ഇതിന്‌ ശേഷം ചര്‍ച്ചകള്‍ നടക്കും- തങ്കച്ചന്‍ അറിയിച്ചു.

യുഡിഎഫ്‌ സംവിധാനം മലപ്പുറത്ത്‌ ശക്തമല്ലെന്ന ലീഗിന്റെ പരാതി ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+