Get Updates
Get notified of breaking news, exclusive insights, and must-see stories!

പുകവലിക്ക് അടിമയായ 4വയസ്സുകാരന്‍ പുരനധിവാസ കേന്ദ്രത്തില്‍

മെല്‍ബണ്‍: പുരുഷന്മാര്‍ പുകവലിയ്‌ക്ക്‌ അടിമപ്പെടുകയെന്ന്‌ പറയുന്നത്‌ പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഒരു നാലുവയസ്സുകാരന്‍ പുകവലിക്ക്‌ അടിമയാണെന്ന്‌ കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കില്ലേ.

എന്നാല്‍ വിശ്വസിച്ചേ തീരൂ. പുകവലിയ്‌ക്ക്‌ അടിമപ്പെട്ട ഒരു നാലുവയസ്സുകാരനെ അതില്‍ നിന്നും മുക്തനാക്കാന്‍ വേണ്ടി പുനരധിവാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കേണ്ടിവന്നു. നാലുവയസ്സുകാരനൊപ്പം അവന്റെ സഹോദരന്മാരെയും പുകവലിയെത്തുടര്‍ന്ന്‌ തായ്‌വാനിലെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

സിഗരറ്റുകള്‍ കളവുപോകാന്‍ തുടങ്ങിയപ്പോള്‍ ഇവരുടെ പിതാവ് നടത്തിയ നിരീക്ഷണത്തെത്തുടര്‍ന്നാണ് കുട്ടികളുടെ പുകവലിശീലം പുറത്തറിഞ്ഞത്.

ഇതിനെക്കുറിച്ച് പുനരധിവാസ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ പുകവലിക്കുന്നത് കണ്ടാണ് തങ്ങള്‍ പുകവലിയ്ക്കാന്‍ തുടങ്ങിയതെന്നാണത്രേ കുട്ടികള്‍ ഉത്തരം നല്‍കിയത്.

അച്ഛന്‍റെ പുകവലി കണ്ട് അതില്‍ ആകൃഷ്ടരായ ഇവര്‍ അച്ഛന്‍ വാങ്ങിവയ്‌ക്കുന്ന സിഗരറ്റുകള്‍ മോഷ്ടിച്ച്‌ വലിക്കുന്നത്‌ സ്ഥിരമാക്കി. പിന്നീട്‌ അച്ഛന്റെ പക്കല്‍ നിന്നും സിഗരറ്റ്‌ മോഷ്ടിക്കാന്‍ കിട്ടിയില്ലെങ്കില്‍ മറ്റു കൂട്ടുകാരില്‍ നിന്നും കടം വാങ്ങി വലിക്കാന്‍ തുടങ്ങി.

ഇങ്ങനെ പുകവലി അവര്‍ക്ക്‌ മാറ്റിനിര്‍ത്താന്‍ കഴിയാത്ത ഒരു ശീലമായി മാറി. തന്നെ കണ്ടാണ്‌ കുട്ടികള്‍ പുകവലിക്കാരയാതെന്നകാര്യം വിഷമമുണ്ടാക്കുന്നുവെന്നാണ്‌ ഇവരുടെ പിതാവ്‌ പറയുന്നതെന്ന്‌ ഡെയ്‌ലി ടെലിഗ്രാഫ്‌ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+