റിലയന്‍സ് പ്ലാന്റില്‍ പൊട്ടിത്തെറി ; മൂന്ന് മരണം
അലിബഗ് (മഹാരാഷ്ട്ര): റയ്‌ഗജ് ജില്ലയിലെ നാഗോത്താനെയിലെ റിലയന്‍സിന്റെ പെട്രോ കെമിയ്‌ക്കല്‍ നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു.
രണ്ട് മലയാളികളുള്‍പ്പടെ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയായിരുന്നു അപകടം.
ലീനിയര്‍ ഡെന്‍സിറ്റി പോളി എഥിലിന്‍ യൂണിറ്റില്‍ എഥിലിന്‍ അടങ്ങിയ വസ്‌തുവില്‍ തീപ്പൊരി വീണതാണ് അപകടത്തിനിടയാക്കിയത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് ഒരു റിയാക്ടറിന്റെ ഡിസ്‌ക്ക് തകര്‍ന്നതാണ് പൊട്ടിത്തെറിയ്‌ക്ക് വഴി തെളിച്ചത്.
അറ്റകുറ്റപ്പണിയ്‌ക്ക് അടച്ചിട്ട പ്ലാന്റില്‍ അപകട സമയത്ത് ഉണ്ടായിരുന്നവരിലേറെയും കരാര്‍ ജീവനക്കാരാണ്. ഒരു തൊഴിലാളി സംഭവ സ്ഥലത്തു വച്ചും മറ്റു രണ്ടു പേര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.












Click it and Unblock the Notifications