ഗോകുലം ഗോപാലന്റെ മകന്‍ അപകടത്തില്‍ മരിച്ചു
അങ്കമാലി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകനും ശ്രീ ഗോകുലം ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ശബരീഷ് (25) വാഹനാപകടത്തില്‍ മരിച്ചു.
ശനിയാഴ്‌ച പുലര്‍ച്ചെ അങ്കമാലി ടെല്‍ക് പാലത്തിനു സമീപത്തായിരുന്നു അപകടം. എതിരെ വന്ന വാഹനത്തില്‍ നിന്നുള്ള വെളിച്ചം കണ്ണിലേക്ക് അടിച്ചപ്പോള്‍ ശബരീഷ് ഓടിച്ചിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു.
ശബരീഷ് വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ശബരീഷിനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്‌ക്കുകയായിരുന്നു.
ഗോകുലം ഹോട്ടലുകളുടെ ചുമതല വഹിയ്‌ക്കുകയായിരുന്ന ശബരീഷ് കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications