മൂന്നാര്‍: സിപിഐ ഓഫീസിന്റെ പട്ടയം റദ്ദാക്കി
മൂന്നാര്‍: വിവാദമായ മൂന്നാര്‍ സിപിഐ ഓഫീസിന്റെ പട്ടയം റദ്ദാക്കി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ദേവീകുളം തഹസില്‍ദാരാണ് പട്ടയം റദ്ദാക്കിയത്. നാല് സെന്റ് രവീന്ദ്രന്‍ പട്ടയമാണ് റദ്ദാക്കിയത്.
പട്ടയം റദ്ദാക്കിയ വിവരം ജില്ലാ കലക്ടറാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിന്‍ മേലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.
ഓഫീസ് നില്‌ക്കുന്ന നാല് സെന്റ് സ്ഥലത്തെ പട്ടയമാണ് റദ്ദാക്കിയിട്ടുള്ളത്. പതിനൊന്നര സെന്റ് സ്ഥലമാണ് സിപിഐ ഉടമസ്ഥതയില്‍ ഇവിടെ ഉള്ളത്.
പതിനൊന്നര സെന്റില്‍ ഏഴര സെന്റിന് 1969 മുതലുള്ള ചെമ്പു പട്ടയം ഉണ്ടെന്നാണ് സിപിഐ പറയുന്നത്. ബാക്കിയുള്ളത് വിരിവു നിലമെന്നാണ് സിപിഐയുടെ വാദം. നാല് സെന്റിന് ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാറായിരുന്ന എം.ഐ രവീന്ദ്രന്‍ നല്‌കിയ പട്ടയമാണ് റദ്ദാക്കിയിരിക്കുന്നത്.
പട്ടയം റദ്ദാക്കിയെങ്കിലും കെട്ടിടം പൊളിയ്‌ക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ മൂന്നാറില്‍ അനധികൃത കൈയ്യേറ്റം ഒഴിപ്പിയ്‌ക്കാനാരംഭിച്ച ഘട്ടം മുതല്‍ സിപിഐ ഓഫീസിന്റെ പട്ടയം സംബന്ധിച്ചുള്ള വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഒഴിപ്പിയ്‌ക്കിലിനിടെ സിപിഐ ഓഫീസിന്റെ മുന്‍ഭാഗം പൊളിച്ചത് വന്‍ സിപിഐ-സിപിഎം ഉരസിലിന് തന്നെ വഴി തെളിച്ചിരുന്നു. സിപിഐയുടെ വ്യാജ പട്ടയമാണെന്ന് ആരോപണവും ഇതിനിടെ ഉയര്‍ന്നു.
ഓഫീസിന് പട്ടയം അനുവദിച്ച റിട്ട. തഹസില്‍ദാര്‍ പട്ടയമനുവദിയ്‌ക്കാന്‍ തനിയ്‌ക്കും മറ്റുള്ളവര്‍ക്ക് മേലും വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് അടുത്തിടെ കോടതിയില്‍ സത്യവാങ്‌മൂലം നല്‌കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications