നൈസാമിന്റെ ചെരിപ്പ് മോഷ്ടിച്ചയാള്‍ക്ക് തടവ് ശിക്ഷയില്ല
ടൊറന്റോ (കാനഡ): പതിനെട്ടാം നൂറ്റാണ്ടില്‍ സ്വര്‍ണ നൂലിഴകളാല്‍ നിര്‍മിച്ച ഹൈദരാബാദ് നൈസാമിന്റെ ചെരിപ്പുകള്‍ മോഷ്ടിച്ച യുവാവ് ജയില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു.
മൈക്ക് പാട്രിക്ക് (35) എന്നയാളാണ് കാനഡയിലെ ബാറ്റ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ചെരുപ്പ് രണ്ടു വര്‍ഷം മുമ്പ് മോഷ്ടിച്ചത്.
പാട്രിക്കിനെ 18 മാസത്തിനെ സാമൂഹിക സേവനത്തിന് കോടതി നിയോഗിച്ചിട്ടുണ്ട്. തന്റെ പ്രവൃത്തിയില്‍ ഇയാള്‍ കോടതിയില്‍ പശ്ചാത്തപിച്ചിരുന്നു.
കനേഡിയന്‍ നിയമപ്രകാരം രണ്ടു വര്‍ഷത്തില്‍ കുറവുള്ള ജയില്‍ ശിക്ഷ ജഡജിയ്‌ക്ക് വേണമെങ്കില്‍ സാമൂഹിക സേവനമാക്കി മാറ്റാന്‍ കഴിയും. മോഷണം പോയ ചെരുപ്പുകള്‍ ഈയിടെ തിരിച്ചു കിട്ടിയിരുന്നു.












Click it and Unblock the Notifications