എണ്ണയ്‌ക്ക് ചരിത്രത്തിലെ ഉയര്‍ന്ന വില
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില പുതിയ ഉയരങ്ങളിലേക്ക്. ബാരലിന് 139 ഡോളറാണ് ഇപ്പോഴത്തെ വില.
എണ്ണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച എണ്ണ വില അല്‌പം താഴ്‌ന്ന് 127.9 ഡോളറിലെത്തിയിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ വില ഉയരുകയായിരുന്നു.
ഒറ്റ ദിവസം കൊണ്ട് എട്ടു ശതമാനത്തോളം വര്‍ധനവാണ് എണ്ണ വിലയില്‍ ഉണ്ടായത്. മെയ് 22ന് 135.09 ഡോളറിലെത്തിയതായിരുന്നു ഇതിനു മുമ്പത്തെ റെക്കൊര്‍ഡ്.
ജൂലൈ നാലിന് ക്രൂഡോയില്‍ വില 150 ഡോളറിലെത്തുമെന്നാണ് മോര്‍ഗന്‍ സ്‌റ്റാന്‍ലയിലെ വിദഗ്‌ദ്ധര്‍ പ്രവചിച്ചിട്ടുണ്ട്.
എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വന്‍കിട എണ്ണ ഉപഭോഗ രാജ്യങ്ങളിലെ പ്രതിനിധികള്‍ ശനിയാഴ്‌ച യോഗം ചേരുന്നുണ്ട്. രണ്ടു ദിവസത്തെ യോഗത്തില്‍ ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.












Click it and Unblock the Notifications