ബിസിനസ് സ്‌കൂളിന്റെ ചെയര്‍മാന്‍ പദവിയില്‍ ഹനുമാന്‍!!
ലക്‌നൊ: ഹനുമാന്‍ ഒരു വാനരനാണ്, ഒരു ദൈവവും. ഇക്കാര്യത്തില്‍ തര്‍ക്കിയ്‌ക്കാന്‍ ഇന്ത്യയിലാരും തയാറാകുമെന്ന് തോന്നുന്നില്ല.
എന്നാല്‍ ഒരു ബിസിനസ് സ്‌കൂളിന്റെ ചെയര്‍മാന്‍ പദവിയും ഹനുമാനുണ്ടെന്ന് കേള്‍ക്കുമ്പോള്‍ കടുത്ത ആഞ്ജനേയ ഭക്തന്‍മാര്‍ക്കു പോലും അത് വിശ്വസിയ്‌ക്കാന്‍ വിഷമമുണ്ടാകും.
ലക്‌നൊവിലെ സര്‍ദാര്‍ ഭഗത് സിങ് കോളെജ് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് സന്ദര്‍ശിയ്‌ക്കുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബിസിനസ് സ്‌കൂളിലെ ചെയര്‍മാന്‍ പദവി കൈയ്യാളുന്നത് സാക്ഷാല്‍ ഹനുമാനാണ്. മാത്രമല്ല തങ്ങളുടെ സ്‌കൂള്‍ ചെയര്‍മാന് പ്രത്യേക മുറിയും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.
മുറിയ്‌ക്കുള്ളിലെ മേശയ്‌ക്കു മുകളില്‍ ഒരു ലാപ് ടോപും മേശയുടെ ഒരു ഭാഗത്ത് ഒരു ഒഴിഞ്ഞ കുഷ്യന്‍ കസേരയും എതിര്‍ഭാഗത്തായി നാല് കസേരയും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്.
ഹനുമാന്റെ അനുഗ്രഹമുണ്ടെങ്കില്‍ ഏതു സംരഭവും വിജയകരമാകുമെന്ന വിശ്വാസമാണ് ഇതിനു പിന്നിലെന്ന് സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ വിവേക് കാന്‍ഡി പറയുന്നു.












Click it and Unblock the Notifications