ലോട്ടറി നിരോധിയ്‌ക്കാന്‍ കേന്ദ്ര നീക്കം
ദില്ലി: രാജ്യമൊട്ടാകെ ലോട്ടറി നിരോധിയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്‌ക്കുന്നു.
സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള ലോട്ടറികള്‍ അടക്കം നിരോധിയ്‌ക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പ്രതിനിധികളുടെ യോഗം ഈ മാസം പത്തിന് വിളിച്ചു കൂട്ടിയിട്ടുണ്ട്.
ലോട്ടറി നിരോധനം സംബന്ധിച്ചുള്ള ബില്ല് ഇപ്പോള്‍ തന്നെ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാനാണ് യോഗം വിളിച്ചു ചേര്‍ത്തിരിയ്‌ക്കുന്നത്
ഇക്കാര്യത്തില്‍ ധനകാര്യ മന്ത്രി പി. ചിദംബരം, ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീല്‍ എന്നിവരുള്‍പ്പെടുന്ന കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെയാതിയിരിക്കും അന്തിമ തീരുമാനം..
എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്. കേരള, സിക്കിം, മിസോറാം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ലോട്ടറി വ്യാപാരം അനുവദിച്ചിട്ടുണ്ട്.
ലോട്ടറി നിരോധനം ഈ സംസ്ഥാനങ്ങളുടെ റവന്യൂ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുമെന്നതിനാല്‍ ഈ സംസ്ഥാനങ്ങള്‍ നിരോധനത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഉറപ്പാണ്. ഇത് കൂടാതെ വികലാംഗരുള്‍പ്പടെ ഒട്ടേറെ പേരുടെ ഉപജീവനമാര്‍ഗവുമാണ് ലോട്ടറി വില്‌പന.
എന്നാല്‍ ചൂതാട്ടത്തിന്റെ മറ്റൊരു പതിപ്പെന്ന് കരുതാവുന്ന ലോട്ടറിയെ നിരോധിയ്‌ക്കണമെന്നാണ് ഇതര സംസ്ഥാനങ്ങളുടെ നിലപാട്.












Click it and Unblock the Notifications