തിരുപ്പതി ലഡുവിന് പേറ്റന്റ്
തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പുകള്‍പെറ്റ പ്രസാദമായ തിരുപ്പതി ലഡുവിന് പേറ്റന്റ് അവകാശം.
ലഡുവിന് പേറ്റന്റ് ലഭ്യമാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും തിരുപ്പതി ലഡുവിന് പേറ്റന്റ് അടുത്തു തന്നെ ലഭ്യമാകുമെന്ന് കരുതുന്നതായും ദേവസ്വം അധികൃതര്‍ പറഞ്ഞു.
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന്റെ വന്‍ ഡിമാന്റ് മുതലാക്കി ക്ഷേത്രത്തിനടുത്തുള്ള നഗരത്തില്‍ തിരുപ്പതി ലഡുവെന്ന പേരില്‍ പലരും ലഡു വില്‌പന നടത്തുന്നുണ്ട്.
ഒട്ടേറെ ഭക്തര്‍ ഇതു മൂലം കബളിപ്പിയ്‌ക്കപ്പെടുന്ന സാഹചര്യത്തിലാണ് ലഡുവിന് പേറ്റന്റ് എടുക്കാന്‍ ക്ഷേത്രം അധികാരികള്‍ തീരുമാനിച്ചത്.
വ്യാജ ലഡു തടയാന്‍ ദേവസ്വത്തിന്റെ സഹായത്തോടെ വിജിലന്‍സ് കാലാകാലങ്ങളായി റെയ്‌ഡുകള്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ലഡു കച്ചവടം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
ഏകദേശം എണ്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തിരുപ്പതിയില്‍ ലഡു പ്രസാദമായി നല്‌കിത്തുടങ്ങിയത്. അരക്കിലോ ഭാരമുള്ള ഒരു ലഡുവിന് ആറ് പൈസയാണ് ഈടാക്കുന്നത്.












Click it and Unblock the Notifications